വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2011, സെപ്റ്റംബര്‍ 28, ബുധനാഴ്ച

ദേശീയ മാധ്യമ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു



ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ പതിനേഴാമത് ദേശീയ മാധ്യമ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും അപേക്ഷിക്കാം. ഒരു ലക്ഷം രൂപവീതമാണ് ഫെലോഷിപ്പ് തുക. ഒരു വര്‍ഷമാണ് പഠന കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2011 നവംബര്‍ 30.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ബ്രോഷര്‍ പരിശോധിക്കുക.















2011, ആഗസ്റ്റ് 26, വെള്ളിയാഴ്ച

രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നട്ട് ലയണ്‍സ് ക്ലബ്ബ് ചരിത്രമെഴുതി


കൊച്ചി: ആറു മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നട്ട് ലയണ്‍സ് ഡിസ്ട്രിക്ട് 324 ഇ 4 പരിസ്ഥിതി സംരക്ഷണ രംഗത്ത് പുതിയ ചരിത്രമെഴുതി. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആയിരത്തോളം കേന്ദ്രങ്ങളില്‍ ഇന്നലെ(ഓഗസ്റ്റ് 25) രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയുള്ള സമയത്തായിരുന്നു വൃക്ഷത്തൈ നടീല്‍.
ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. വിംഗ് കുന്‍ ടാമിന്റെ ദക്ഷിണേന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ പ്രധാന ഉദ്ഘാടനം വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന നിര്‍വഹിച്ചു. മൊബിലിറ്റി ഹബ്ബ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

മൊബിലിറ്റി ഹബ്ബ് കേന്ദ്രീകരിച്ചുള്ള ഗതാഗതത്തിരക്ക് വര്‍ധിക്കുമ്പോള്‍ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി സഹായകമാകും. വൃക്ഷത്തൈകളുടെ പരിപാലനം ഏറെ ശ്രമകരമാണ്. ലയണ്‍സ് ക്ലബിന് അതിനു കഴിയുമെന്നാണ് പ്രതീക്ഷ-ഡോ. ബീന പറഞ്ഞു.

ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ റിനൈസന്‍സ് ആതിതിഥ്യമരുളിയ ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടി.എ. വര്‍ക്കി അധ്യക്ഷത വഹിച്ചു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് നൗഷാദ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഫ്രാന്‍സീസ് മാഞ്ഞൂരാന്‍, ജോഷി പള്ളന്‍, ടി.പി. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ റിനൈസന്‍സ് പ്രസിഡന്റ് തോമസ് ജോര്‍ജ് സ്വാഗതവും കോശി പണിക്കര്‍ നന്ദിയും പറഞ്ഞു.

തൃപ്പൂണിത്തുറ ഹില്‍പാലസില്‍ പാലസ് സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനംചെയ്തു. എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ മറ്റു കേന്ദ്രങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളും വൃക്ഷത്തൈ നടീലിന് നേതൃത്വം നല്‍കി.

വൃക്ഷത്തൈകള്‍ വിതരണംചെയ്യുന്നതും പൊതു സ്ഥലങ്ങളിലും മറ്റും നടുന്നതും ഉള്‍പ്പെടെയുള്ള പതിവു രീതികളില്‍നിന്ന് വിഭിന്നമായി നടുന്ന തൈകളുടെ പരിപാലനംകൂടി ഉറപ്പാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. വര്‍ക്കി പറഞ്ഞു. സ്‌കൂളുകളുടെയും മതസ്ഥാപനങ്ങളുടെയും മറ്റും പരിസരങ്ങളിലാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. തേക്ക്, മഹാഗണി, വേപ്പ്, മാവ്, പ്ലാവ്, പേര, കൊന്ന, മന്ദാരം, കരിങ്ങാലി, കൂവളം, അശോകം തുടങ്ങിയ വൃക്ഷങ്ങളാണ് നട്ടത്.



2011, ആഗസ്റ്റ് 25, വ്യാഴാഴ്ച

ലയണ്‍സ് ക്ലബ്ബ് ഇന്ന് രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നടും

കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 324 ഇ 4ന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഓഗസ്റ്റ് 25 വ്യാഴം) എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 1500 കേന്ദ്രങ്ങളിലായി രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നടും. ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. വിംഗ് കുന്‍ ടാമിന്റെ ദക്ഷിണേന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടി രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടി.എ. വര്‍ക്കി പറഞ്ഞു.

രാവിലെ വൈറ്റില മൊബിലിറ്റി ഹബില്‍ നടക്കുന്ന പ്രധാന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ, മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടര്‍ എം. ബീന, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് നൗഷാദ്, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടി.എ. വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുക്കും.
ജി. രാമസ്വാമി വിഭാവനംചെയ്ത ലയണ്‍സ് ഗ്രീന്‍ റവല്യൂഷന്‍ പദ്ധതിയിന്‍കീഴില്‍ ദക്ഷിണേന്ത്യയിലെ 30 ലയണ്‍സ് ഡിസ്ട്രിക്ടുകളിലുമായി ആറു മണിക്കൂറിനുള്ളില്‍ നാല്‍പ്പതു ലക്ഷം വൃക്ഷത്തൈകളാണ് ഇന്ന് നടുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ആഗോള താപനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍ സഹായകമാകുമെന്ന് ഡോ. വര്‍ക്കി പറഞ്ഞു.

വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ക്ലബ്ബ് ഭാരവാഹികളും നേതൃത്വം നല്‍കും.
വൃക്ഷത്തൈകള്‍ വിതരണംചെയ്യുന്നതും പൊതു സ്ഥലങ്ങളിലും മറ്റും നടുന്നതും ഉള്‍പ്പെടെയുള്ള പതിവു രീതികളില്‍നിന്ന് വിഭിന്നമായി നടുന്ന തൈകളുടെ പരിപാലനംകൂടി ഉറപ്പാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഡിസ്ട്രിക്ട് 324 ഇ 4ല്‍ പ്രധാനമായും സ്‌കൂള്‍ പരിസരങ്ങളും മതസ്ഥാപനങ്ങളും മറ്റുമാണ് തൈകള്‍ നടുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

2011, ആഗസ്റ്റ് 20, ശനിയാഴ്ച

ആറു മണിക്കൂര്‍കൊണ്ട് രണ്ടു ലക്ഷം മരങ്ങള്‍ നട്ട് ചരിത്രം കുറിക്കാന്‍ ലയണ്‍സ് ക്ലബ്ബ്


കൊച്ചി: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. വിംഗ് കുന്‍ ടാമിന്റെ ദക്ഷിണേന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25ന് ഡിസ്ട്രിക്ട് 324 ഇ 4ന്റെ ആഭിമുഖ്യത്തില്‍ രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നടും. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 1500 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടി.എ. വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജി. രാമസ്വാമി വിഭാവനംചെയ്ത ലയണ്‍സ് ഗ്രീന്‍ റവല്യൂഷന്‍ പദ്ധതിയിന്‍കീഴില്‍ ദക്ഷിണേന്ത്യയിലെ 30 ലയണ്‍സ് ഡിസ്ട്രിക്ടുകളിലുമായി ആറു മണിക്കൂറിനുള്ളില്‍ നാല്‍പ്പതു ലക്ഷം വൃക്ഷത്തൈകളാണ് അന്ന് നടുക. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ആഗോള താപനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍ സഹായകമാകുമെന്ന് ഡോ. വര്‍ക്കി ചൂണ്ടിക്കാട്ടി.

25നു രാവിലെ 10ന് വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് ഡിസ്ട്രിക്ട് 324 ഇ4ലെ പ്രധാന പരിപാടി നടക്കുക. വൈകുന്നേരം നാലുവരെ നീണ്ടു നില്‍ക്കുന്ന വൃക്ഷത്തൈ നടീലിന് വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ക്ലബ്ബ് ഭാരവാഹികളും നേതൃത്വം നല്‍കും. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ക്ലബ്ബുകള്‍ക്കും നല്‍കിയിട്ടുണ്ട്.

വൃക്ഷത്തൈകള്‍ വിതരണംചെയ്യുന്നതും പൊതു സ്ഥലങ്ങളിലും മറ്റും നടുന്നതും ഉള്‍പ്പെടെയുള്ള പതിവു രീതികളില്‍നിന്ന് വിഭിന്നമായി നടുന്ന തൈകളുടെ പരിപാലനംകൂടി ഉറപ്പാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഡോ. വര്‍ക്കി പറഞ്ഞു. പ്രധാനമായും സ്‌കൂള്‍ പരിസരങ്ങളും മതസ്ഥാപനങ്ങളും മറ്റുമാണ് തൈകള്‍ നടുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌കൂളുകള്‍-1000, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍-300, മതസ്ഥാപനങ്ങള്‍-100, ശ്മശാനങ്ങള്‍-50, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍- 40, റോഡുകള്‍/പാര്‍ക്കുകള്‍-10 എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്.

എല്ലാ കേന്ദ്രങ്ങളിലും 150 മുതല്‍ 200 വരെ തൈകള്‍ നടും. ഇതിനോടകംതന്നെ ഡിസ്ട്രിക്ടിലെ വിവിധ ക്ലബുകള്‍ 69,200 വൃക്ഷത്തൈകള്‍ വനംവകുപ്പ് ഓഫീസില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. അന്‍പതു ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തേക്ക്, മഹാഗണി, വേപ്പ്, മാവ്, പ്ലാവ്, പേര, കൊന്ന, മന്ദാരം, കരിങ്ങാലി, കൂവളം, അശോകം തുടങ്ങിയ വൃക്ഷങ്ങളാണ് നടുന്നത്.

ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി കോശി പണിക്കര്‍, ഗ്രീന്‍ റവല്യൂഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ എ. രാജന്‍, വിദ്യാധരമേനോന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


2010, ആഗസ്റ്റ് 7, ശനിയാഴ്ച

INVITATION


2010, ജൂലൈ 17, ശനിയാഴ്ച

AUDIO2




AUDIO







2010, ജൂലൈ 9, വെള്ളിയാഴ്ച

എന്‍.എം.സി.ഇ അംഗത്വ ഫീസ്‌ വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌(എന്‍.എം.സി.ഇ) അംഗത്വ ഫീസ്‌ വര്‍ധിപ്പിച്ചു. നിലവിലുള്ള മൂന്നു വിഭാഗങ്ങളിലും വര്‍ധന ബാധകമാണ്‌.

ട്രേഡിംഗ്‌ അംഗത്വത്തിന്റെ ഫീസ്‌ 60,000 രൂപയില്‍നിന്ന്‌ 85,000 രൂപയായും ട്രേഡിംഗ്‌ കം ക്ലിയറിംഗിന്റേത്‌ 3.20 ലക്ഷം രൂപയില്‍നിന്ന്‌ 7.25 ലക്ഷം രൂപയായും ഉയര്‍ത്തി. ഇന്‍ഡ്‌സ്‌ട്രിയല്‍ ക്ലിയറിംഗ്‌ അംഗത്വത്തിന്റെ പുതിയ ഫീസ്‌ 27.50 ലക്ഷമാണ്‌. മുന്‍പ്‌ ഇത്‌ 23 ലക്ഷമായിരുന്നു. ഇതിനു പുറമെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ എന്ന പുതിയൊരു വിഭാഗം കൂടി ഉള്‍പ്പെടുത്തി. 15.5 ലക്ഷം രൂപയാണ്‌ ഈ വിഭാഗത്തിലെ അംഗത്വ ഫീസ്‌. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ്‌ ഒന്നിന്‌ പ്രാബല്യത്തില്‍വരുമെന്ന്‌ എന്‍.എം.സി.ഇ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ പൂനം വര്‍മ അറിയച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്‍.എം.സി.ഇ ഗണ്യമായ വളര്‍ച്ച നേടുകയും ശക്തമായ ഒരു ബ്രാന്‍ഡ്‌ ആയി മാറുകയും ചെയ്‌തു. അംഗങ്ങളുടെയും കാര്‍ഷിക, കാര്‍ഷികേതര ഉത്‌പന്നങ്ങളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ട്‌. നിലവില്‍ രാജ്യത്തൊട്ടാകെ 400 അംഗങ്ങളാണുള്ളത്‌. 2009-2010 വര്‍ഷം വിറ്റുവരവില്‍ 270 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു- പൂനം വര്‍മ പറഞ്ഞു. എക്‌സ്‌ചേഞ്ച്‌ മുഖേന ഇടപാടുകള്‍ നടത്താനും സ്വന്തം പേരില്‍ കരാറുകളുണ്ടാക്കാനും അവകാശമുള്ളവരാണ്‌ ട്രേഡിംഗ്‌ അംഗങ്ങള്‍. ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ ട്രേഡിംഗിനും ക്ലിയറിംഗിനും അവകാശമുണ്ട്‌. ട്രേഡിംഗിന്‌ അനുമതിയില്ലാത്ത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ ട്രേഡിംഗ്‌ അംഗങ്ങള്‍ക്കും ട്രേഡേഴ്‌സിനും മറ്റ്‌ ഇടപാടുകാര്‍ക്കും വേണ്ടി ക്ലിയറിംഗും സെറ്റില്‍മെന്റും നടത്താം. സ്വന്തം അക്കൗണ്ടിലും തങ്ങളുടെ ഇടപാടുകാരുടെ അക്കൗണ്ടിലും ട്രേഡിംഗിനും ക്ലിയറിംഗിനും സെറ്റില്‍മെന്റിനും ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ അനുമതിയുണ്ട്‌.

2010, മേയ് 4, ചൊവ്വാഴ്ച

യമഹയുടെ വൈബിആര്‍ 110 ബൈക്ക്‌ കേരള വിപണിയില്‍

കൊച്ചി: യമഹയുടെ എക്കണോമി ബൈക്കായ വൈബിആര്‍ 110(വൈബിആര്‍ വണ്‍ടെന്‍) ഇനി കേരളത്തിലും. ഏപ്രില്‍ 26ന്‌ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യമഹയുടെ സോണല്‍ ബിസിനസ്‌ മേധാവി റോയ്‌ കുര്യന്‍ പുതിയ മോഡല്‍ വിപണിയിലിറക്കി.

സ്റ്റൈലിലും വിലയിലും ഇന്ധനക്ഷമതയിലും തൃപ്‌തികരമായ ബൈക്ക്‌ ആഗ്രഹിക്കുന്ന ഇടത്തരക്കാരെയാണ്‌ വൈബിആര്‍ 110 ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ``150 സിസിയില്‍ വിജയകരമായ വിവിധ മോഡലുകള്‍ അവതരിപ്പിച്ചതിനുശേഷമാണ്‌ ആകര്‍ഷകവും ദൈനംദിന ഉപയോഗത്തിന്‌ ഏറെ അനുയോജ്യവുമായ വൈബിആര്‍ ഞങ്ങള്‍ പുറത്തിറക്കുന്നത്‌. എന്‍ട്രി ലെവല്‍ മാര്‍ക്കറ്റിനെക്കുറിച്ച്‌ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തൃപ്‌തികരമായ മൈലേജ്‌ നല്‍കുന്ന ഒരു ബൈക്ക്‌ സാധാരണക്കാര്‍ക്ക്‌ താങ്ങാന്‍ കഴിയുന്ന വിലയ്‌ക്ക്‌ വിപണിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കമ്പനിയുടെ മറ്റു മോഡലുകള്‍പോലെതന്നെ വൈബിആറിനും രൂപകല്‍പ്പനയിലും പ്രവര്‍ത്തനക്ഷമതയിലും യമഹയുടെ സവിശേതകളെല്ലാമു്‌.പ്രീമിയം സെഗ്‌മെന്റില്‍ കൈവരിച്ച നേട്ടം വൈബിആറിലുടെ എന്‍ട്രി ലെവലിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസമു്‌.''- റോയ്‌ കുര്യനും റീജിയണല്‍ മാനേജര്‍ പ്രശാന്ത്‌ സാംഗ്ലിക്കറും പറഞ്ഞു.

ഇലക്‌ട്രിക്‌ സ്റ്റാര്‍ട്ടും എയര്‍ കൂള്‍ഡ്‌ ഫോര്‍ സ്‌ട്രോക്ക്‌ എന്‍ജിനുമുള്ള വൈബിആര്‍ വണ്‍ടെനിന്റെ ഫോര്‍ സ്‌പീഡ്‌ സ്ലിക്‌ ഗിയര്‍ബോക്‌സ്‌ ആവര്‍ത്തിച്ചുള്ള ഗിയര്‍മാറ്റം ഒഴിവാക്കത്തക്കരീതിയിലാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. രാത്രിയില്‍ കൂടുതല്‍ വ്യക്തമായ കാഴ്‌ച്ചയ്‌ക്ക്‌ സഹായകമാകുന്ന മള്‍ട്ടി റിഫ്‌ളക്‌ടര്‍ ഹെഡ്‌ലൈറ്റ്‌, സ്‌പോര്‍ട്ടി ലുക്കിന്‌ മാറ്റുകൂട്ടുന്ന ഗ്രാഫിക്‌സ്‌, ഗ്രാബ്‌ റെയില്‍ തുടങ്ങിയവയും ഈ ബൈക്കിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

വീതി കൂടിയ സീറ്റ്‌ ബൈക്ക്‌ ഓടിക്കുന്നവര്‍ക്കും സഹയാത്രികര്‍ക്കും യാത്ര ആയാസരഹിതമാക്കും. ഹാന്‍ഡില്‍ബാറും ഓടിക്കുമ്പോള്‍ ഇരിക്കേ രീതിയും, പെട്രോള്‍ ടാങ്കില്‍ കാല്‍മുട്ട്‌ ഒതുക്കിവയ്‌ക്കാനുള്ള സൗകര്യവും ഇന്ത്യന്‍ റോഡുകള്‍ക്ക്‌ അനുയോജ്യമായ രീതിയിലുള്ള സസ്‌പെന്‍ഷനും തികച്ചും തൃപ്‌തികരമായ യാത്രയ്‌ക്ക്‌ ഉതകുന്ന രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഈടുനില്‍ക്കുന്നവയും വളരെ കുറച്ച്‌ അറ്റകുറ്റപ്പണികള്‍ മാത്രം ആവശ്യമുള്ളവയും എന്ന നിലയിലാണ്‌ യമഹ ബൈക്കുകള്‍ പൊതുവെ അറിയപ്പെടുന്നത്‌. വൈബിആറും ഇതില്‍നിന്ന്‌ വ്യത്യസ്‌തമല്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പുതിയ മോഡലിന്റെ പരസ്യവാചകം; `മസ്‌ബൂതി ഐസി കി ചല്‍ത്തി ജായേ'(കരുത്ത്‌ അത്തരത്തിലാണ്‌, ഓടിക്കൊണ്ടേയിരിക്കും.)

ബ്ലാക്ക്‌, റെഡ്‌, ബ്ലാക്ക്‌ ആന്റ്‌ റെഡ്‌ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കുന്ന വൈബിആര്‍ വണ്‍ടെനിന്റെ കൊച്ചിയിലെ എക്‌സ്‌ ഷോറും വില 40, 990 രൂപയാണ്‌.

2010, മാര്‍ച്ച് 29, തിങ്കളാഴ്ച

ഇരുമ്പനത്ത്‌ ട്രോമ കെയര്‍ ബൂത്ത്‌

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരുമ്പനത്ത്‌ സ്ഥാപിച്ച ട്രോമ കെയര്‍ ബൂത്ത്‌ തൃക്കാക്കര അസിസ്റ്റന്‍ പോലീസ്‌ കമ്മീഷണര്‍ പി.എം. വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഐ.ഒ.സി. എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ സത്‌വന്ത്‌സിംഗ്‌, മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിംഗ്‌ ഡയറക്‌ടര്‍ പി.വി. ആന്റണി, ഐ.ഒ.സി ജനറല്‍ മാനേജര്‍ പി.എം. നസിറുദ്ദീന്‍, തുടങ്ങിയവര്‍ സമീപം.

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരുമ്പനം ഐ.ഒ.സി ടെര്‍മിനലിനു സമീപം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമ കെയര്‍ ബൂത്ത്‌ തുറന്നു. ഇന്നലെ(മാര്‍ച്ച്‌ 29) വൈകുന്നേരം നടന്ന ചടങ്ങില്‍ തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മീഷണര്‍ പി.എം. വര്‍ഗീസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.
മെഡിക്കല്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലുള്ള അഞ്ചാമത്തെ ബൂത്താണിത്‌. ഉദ്‌ഘാടനച്ചടങ്ങില്‍ ഐ.ഒ.സി. എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ സത്‌വന്ത്‌സിംഗ്‌, ജനറല്‍ മാനേജര്‍ പി.എം. നസിറുദ്ദീന്‍, മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിംഗ്‌ ഡയറക്‌ടര്‍ പി.വി. ആന്റണി, ബി.പി.സി.എല്‍ സീനിയര്‍ ഇന്‍സ്റ്റലേഷന്‍ മാനേജര്‍ ആര്‍.ഇ. വാര്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls