കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനത്തില്‍ അസ്ഥികൂടങ്ങളുടെ ഗാനമേളയ്‌ക്കൊപ്പം ആടിപ്പാടുന്ന സന്ദര്‍ശകര്‍.
മെഡെക്‌സില്‍ സന്ദര്‍ശകപ്രവാഹം
കൊച്ചി: വൈദ്യശാസ്‌ത്ര അറിവുകളുടെ കലവറയില്‍ വാലന്റൈന്‍സ് ദിനാഘോഷം വേറിട്ട പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. കളമശേരി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനം-മെഡെക്‌സ് 2010ല്‍ അസ്ഥികൂടങ്ങളുടെ ഗാനമേളയും ബെസ്റ്റ് കപ്പിള്‍, പ്രണയഗാന മത്സരങ്ങളും പ്രണയദിനാഘോഷത്തിന് കൊഴുപ്പേകി.
ഫിസിയോളജി വകുപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിലാണ് `അസ്ഥി- ദ ബോണ്‍ ബാന്‍ഡ്' എന്ന പേരില്‍ അസ്ഥികൂടങ്ങളുടെ ഗാനമേള സജ്ജീകരിച്ചത്. ഇവിടെ സന്ദര്‍ശകര്‍ക്കും പാടാന്‍ ക്രമീകരണമേര്‍പ്പെടുത്തിയിരുന്നു. സംഘമായെത്തിയ പലരും ബോണ്‍ ബാന്‍ഡിനൊപ്പം അടിപ്പാടിയാണ് മടങ്ങിയത്. ഫിസിയോളജി വിഭാഗത്തില്‍തന്നെനടന്ന പ്രണയഗാന മത്സരവും കാര്‍ഡിയോളജി വിഭാഗത്തിലെ ബെസ്റ്റ് കപ്പിള്‍ മത്സരവും സന്ദര്‍ശകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ദുരെ സ്ഥലങ്ങളില്‍നിന്നുവരെ ആളുകള്‍ എത്തിത്തുടങ്ങിയതോടെ പ്രദര്‍ശനത്തിന് തിരക്ക് ഗണ്യമായി വര്‍ധിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ടിക്കറ്റെടുത്ത് മണിക്കൂറുകള്‍ കാത്തുനിന്നശേഷമാണ് ഏറെപ്പേര്‍ക്കും പ്രദര്‍ശന ഹാളില്‍ പ്രവേശിക്കാനായത്.
ഇന്ന്(ഫെബ്രുവരി 15) ചെസ്റ്റ് ആന്‍ഡ് ടിബി വിഭാഗത്തില്‍ `ക്ഷയരോഗവും പ്രതിവിധികളും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന് ഡോ.കെ.ജി.ആര്‍ മല്ലന്‍ നേതൃത്വം നല്‍കും.


9:05 am
മീഡിയ ഹബ്
Posted in:
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ