കൊച്ചി പനമ്പിള്ളിനഗര്‍ സ്‌പോര്‍ട് അക്കാദമിയില്‍ നടന്ന ദക്ഷിമേഖലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം കിരീടം നേടിയ കേരളാ ടീം. പുരുഷവിഭാഗത്തില്‍ കര്‍ണാടകം ജേതാക്കള്‍
കൊച്ചി: ദക്ഷിണമേഖലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നിലനിര്‍ത്തി. അവസാന ലീഗ് മത്സരത്തില്‍ തമിഴ്‌നാടിനെ തകര്‍ത്താണ് എട്ടു പോയിന്റോടെ കേരളം ജേതാക്കളായത്(28-6). ആറു പോയിന്റ് നേടിയ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.
പുരുഷവിഭാഗത്തില്‍ അവസാന ലീഗ് മത്സരത്തില്‍ കര്‍ണാടകത്തോട് തോറ്റ ആതിയേര്‍ (8 പോയിന്റ്) രണ്ടാം സ്ഥാനംകൊണ്ട്‌തൃപ്‌തിപ്പെട്ടു(28-20). പത്തുപോയിന്റുമായി കര്‍ണാടകം കിരീടം നേടിയപ്പോള്‍ നിലവിലെ ജേതാക്കളായ ആന്ധ്രാപ്രദേശ് (3) മൂന്നാം സ്ഥാനത്തായി.
ഇന്നലെ പുരുഷ വിഭാഗത്തില്‍ ഇന്നലെ ആന്ധ്രാപ്രദേശ് കര്‍ണാടകത്തോടും (7-16) കേരളത്തോടും(24-29) അടിയറവു പറഞ്ഞപ്പോള്‍ തമിഴ്‌നാട് ഗോവയെ(14-10) പരാജയപ്പെടുത്തി.
കൊച്ചി പനന്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ദക്ഷിണമേഖലാ ഹാന്‍ഡ്ബോള്‍ ചാന്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ജേതാക്കളായ കര്‍ണാടക ടീം
വനിതാവിഭാഗത്തില്‍ ആന്ധ്രാപ്രദശ് - കര്‍ണാടക മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ തമിഴ്‌നാട് ഗോവയെ തകര്‍ത്തു(13-8).
കേരളത്തിന്റെ സനല്‍ പുരുഷ വിഭാഗത്തിലും അനുപമ വനിതാവിഭാഗത്തിലും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ രക്ഷാധികാരി റജി മേനോന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫെഡറേഷന്‍ സെക്രട്ടറി ജനറലും ദേശീയ ഗെയിംസിന്റെ കോ ഓര്‍ഡിനേറ്ററുമായ എസ്.എം. ബാലി, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എം.എം. അബ്‌ദുല്‍റഹ്‌മാന്‍, കേരള ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി: ദക്ഷിണമേഖലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നിലനിര്‍ത്തി. അവസാന ലീഗ് മത്സരത്തില്‍ തമിഴ്‌നാടിനെ തകര്‍ത്താണ് എട്ടു പോയിന്റോടെ കേരളം ജേതാക്കളായത്(28-6). ആറു പോയിന്റ് നേടിയ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.
പുരുഷവിഭാഗത്തില്‍ അവസാന ലീഗ് മത്സരത്തില്‍ കര്‍ണാടകത്തോട് തോറ്റ ആതിയേര്‍ (8 പോയിന്റ്) രണ്ടാം സ്ഥാനംകൊണ്ട്‌തൃപ്‌തിപ്പെട്ടു(28-20). പത്തുപോയിന്റുമായി കര്‍ണാടകം കിരീടം നേടിയപ്പോള്‍ നിലവിലെ ജേതാക്കളായ ആന്ധ്രാപ്രദേശ് (3) മൂന്നാം സ്ഥാനത്തായി.
ഇന്നലെ പുരുഷ വിഭാഗത്തില്‍ ഇന്നലെ ആന്ധ്രാപ്രദേശ് കര്‍ണാടകത്തോടും (7-16) കേരളത്തോടും(24-29) അടിയറവു പറഞ്ഞപ്പോള്‍ തമിഴ്‌നാട് ഗോവയെ(14-10) പരാജയപ്പെടുത്തി.
കൊച്ചി പനന്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ദക്ഷിണമേഖലാ ഹാന്‍ഡ്ബോള്‍ ചാന്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ജേതാക്കളായ കര്‍ണാടക ടീം വനിതാവിഭാഗത്തില്‍ ആന്ധ്രാപ്രദശ് - കര്‍ണാടക മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ തമിഴ്‌നാട് ഗോവയെ തകര്‍ത്തു(13-8).
കേരളത്തിന്റെ സനല്‍ പുരുഷ വിഭാഗത്തിലും അനുപമ വനിതാവിഭാഗത്തിലും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ രക്ഷാധികാരി റജി മേനോന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫെഡറേഷന്‍ സെക്രട്ടറി ജനറലും ദേശീയ ഗെയിംസിന്റെ കോ ഓര്‍ഡിനേറ്ററുമായ എസ്.എം. ബാലി, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എം.എം. അബ്‌ദുല്‍റഹ്‌മാന്‍, കേരള ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

8:42 pm
മീഡിയ ഹബ്
Posted in:
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ