കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പത്തൊമ്പതാമത് സംസ്ഥാന സമ്മേളനം എറണാകുളം അധ്യാപകഭവനില്‍ സംസ്ഥാന നിര്‍വാഹക സമിതിയോഗത്തോടെ ഇന്നലെ(ഫെബ്രുവരി 12) ആരംഭിച്ചു.
തുടര്‍ന്ന് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. സാബു ജി. വര്‍ഗീസ് റിപ്പോര്‍ട്ടും ട്രഷര്‍ പി. വി മുഖര്‍ജി കണക്കും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ വി.എ മാര്‍ട്ടിന്‍, ജില്ലാ സെക്രട്ടറി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ജൂനിയര്‍ സീനിയര്‍ പ്രമോഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുക. അഡ്‌മിനിസ്‌ട്രേറ്റീവ് സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കുക, ഹയര്‍ സെക്കന്‍ഡറി ജില്ലാതല ഓഫീസുകള്‍ രൂപീകരിക്കുക, ഡെപ്യൂട്ടേഷന്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ഇന്നു(ഫെബ്രുവരി 13) രാവിലെ 8.45ന് പ്രസിന്റ് പി. വേണുഗോപാല്‍ പതാകയുയര്‍ത്തും. പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സോമന്‍ അധ്യക്ഷത വഹിക്കും. പതിനൊന്നിന് പൊതുസമ്മേളനം കെ.പിധനപാലന്‍ എംപി ഉദ്‌ഘാടനംചെയ്യും. പി. വേണുഗോപാല്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസസമ്മേളനം വി.ഡി. സതീശന്‍ എം.എല്‍.എയും യാത്രയ്യപ്പ് സമ്മേളനം ഡോമിനിക് പ്രസന്റേഷന്‍ എം.എല്‍.എയും ഉദ്‌ഘാടനംചെയ്യും. അസോസിയേഷന്റെ അവാര്‍ഡ് വിതരണം ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ പ്രഫ. സി.പി. ചിത്ര നിര്‍വഹിക്കും.
---------------------


10:07 pm
മീഡിയ ഹബ്
Posted in:
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ