ബി.ജെ.പിയുടെ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുമ്പില്‍ നടത്തിയ പിക്കറ്റിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു.കൊച്ചി: വിലക്കയറ്റത്തിന്റെ കെടുതികള്‍ വ്യാപകമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വിസ്‌മരിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ പറഞ്ഞു. പാര്‍ട്ടിയുടെ വിലക്കയറ്റവിരുദ്ധ സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി എറണാകുളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ സംഘടിപ്പിച്ച പിക്കറ്റിംഗ് ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കായ സാധാരണക്കാരും പട്ടിണിപ്പാവങ്ങളും നിലനില്‍പ്പിനുവേണ്ടിയുള്ള ക്ലേശിക്കുകയാണ്. രാജ്യത്തെ പണയം വയ്‌ക്കുന്നതിലും വിറ്റുതുലയ്‌ക്കുന്നതിലുമാണ് മന്‍മോഹന്‍സിംഗിന്റെ ശ്രദ്ധ. വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെറുവിരല്‍ അനക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ രാജ്യത്തെ ജനങ്ങള്‍ സജ്ജരായിക്കഴിഞ്ഞു. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രക്ഷോഭത്തിന് ബി.ജെ.പി മുന്‍കൈ എടുക്കുകയാണ്. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 21ന് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നത്-അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, ശ്യാമള എസ്. പ്രഭു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, വൈസ്‌പ്രസിഡന്റുമാരായ കെ.പി. രാജന്‍, എന്‍. സജികുമാര്‍, വെളിയത്തുനാട് രവി, വിജയകുമാരി ടീച്ചര്‍, സരള പൗലോസ്, സെക്രട്ടറിമാരായ ബ്രഹ്മരാജ്, ലത ഗംഗാധരന്‍, ജില്ലാ ട്രഷറര്‍ ടി.പി. മുരളി, ദേശീയസമിതിയംഗം അഡ്വ. കെ.ആര്‍. രാജഗോപാല്‍, സംസ്ഥാന സമിതിയംഗം വി.കെ. സുദേവന്‍,ജില്ലാ കമ്മിറ്റിയംഗം പി.എസ്. ഷമ്മി, മുന്‍ ജില്ലാ പ്രസിഡന്റ് നെടുമ്പാശ്ശേരി രവി, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സാലി വിനയന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി തോമസ്, ട്രഷറര്‍ അലവിക്കുട്ടി ഹാജി, ഷാജി ജോര്‍ജ്, ശശിധരന്‍മാസ്റ്റര്‍, കെ.എസ്.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


9:56 pm
മീഡിയ ഹബ്
Posted in:
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ