കൊച്ചി: യമഹയുടെ എക്കണോമി ബൈക്കായ വൈബിആര്‍ 110(വൈബിആര്‍ വണ്‍ടെന്‍) ഇനി കേരളത്തിലും. ഏപ്രില്‍ 26ന് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യമഹയുടെ സോണല്‍ ബിസിനസ് മേധാവി റോയ് കുര്യന്‍ പുതിയ മോഡല്‍ വിപണിയിലിറക്കി.
സ്റ്റൈലിലും വിലയിലും ഇന്ധനക്ഷമതയിലും തൃപ്‌തികരമായ ബൈക്ക് ആഗ്രഹിക്കുന്ന ഇടത്തരക്കാരെയാണ് വൈബിആര്‍ 110 ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ``150 സിസിയില്‍ വിജയകരമായ വിവിധ മോഡലുകള്‍ അവതരിപ്പിച്ചതിനുശേഷമാണ് ആകര്‍ഷകവും ദൈനംദിന ഉപയോഗത്തിന് ഏറെ അനുയോജ്യവുമായ വൈബിആര്‍ ഞങ്ങള്‍ പുറത്തിറക്കുന്നത്. എന്‍ട്രി ലെവല്‍ മാര്‍ക്കറ്റിനെക്കുറിച്ച് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തൃപ്‌തികരമായ മൈലേജ് നല്‍കുന്ന ഒരു ബൈക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയ്‌ക്ക് വിപണിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കമ്പനിയുടെ മറ്റു മോഡലുകള്‍പോലെതന്നെ വൈബിആറിനും രൂപകല്‍പ്പനയിലും പ്രവര്‍ത്തനക്ഷമതയിലും യമഹയുടെ സവിശേതകളെല്ലാമു്.പ്രീമിയം സെഗ്‌മെന്റില്‍ കൈവരിച്ച നേട്ടം വൈബിആറിലുടെ എന്‍ട്രി ലെവലിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസമു്.''- റോയ് കുര്യനും റീജിയണല്‍ മാനേജര്‍ പ്രശാന്ത് സാംഗ്ലിക്കറും പറഞ്ഞു.
ഇലക്‌ട്രിക് സ്റ്റാര്‍ട്ടും എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനുമുള്ള വൈബിആര്‍ വണ്‍ടെനിന്റെ ഫോര്‍ സ്‌പീഡ് സ്ലിക് ഗിയര്‍ബോക്‌സ് ആവര്‍ത്തിച്ചുള്ള ഗിയര്‍മാറ്റം ഒഴിവാക്കത്തക്കരീതിയിലാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. രാത്രിയില്‍ കൂടുതല്‍ വ്യക്തമായ കാഴ്‌ച്ചയ്‌ക്ക് സഹായകമാകുന്ന മള്‍ട്ടി റിഫ്‌ളക്‌ടര്‍ ഹെഡ്‌ലൈറ്റ്, സ്‌പോര്‍ട്ടി ലുക്കിന് മാറ്റുകൂട്ടുന്ന ഗ്രാഫിക്‌സ്, ഗ്രാബ് റെയില്‍ തുടങ്ങിയവയും ഈ ബൈക്കിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
വീതി കൂടിയ സീറ്റ് ബൈക്ക് ഓടിക്കുന്നവര്‍ക്കും സഹയാത്രികര്‍ക്കും യാത്ര ആയാസരഹിതമാക്കും. ഹാന്‍ഡില്‍ബാറും ഓടിക്കുമ്പോള്‍ ഇരിക്കേ രീതിയും, പെട്രോള്‍ ടാങ്കില്‍ കാല്‍മുട്ട് ഒതുക്കിവയ്‌ക്കാനുള്ള സൗകര്യവും ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സസ്‌പെന്‍ഷനും തികച്ചും തൃപ്‌തികരമായ യാത്രയ്‌ക്ക് ഉതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈടുനില്‍ക്കുന്നവയും വളരെ കുറച്ച് അറ്റകുറ്റപ്പണികള്‍ മാത്രം ആവശ്യമുള്ളവയും എന്ന നിലയിലാണ് യമഹ ബൈക്കുകള്‍ പൊതുവെ അറിയപ്പെടുന്നത്. വൈബിആറും ഇതില്‍നിന്ന് വ്യത്യസ്‌തമല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ മോഡലിന്റെ പരസ്യവാചകം; `മസ്‌ബൂതി ഐസി കി ചല്‍ത്തി ജായേ'(കരുത്ത് അത്തരത്തിലാണ്, ഓടിക്കൊണ്ടേയിരിക്കും.)
ബ്ലാക്ക്, റെഡ്, ബ്ലാക്ക് ആന്റ് റെഡ് എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കുന്ന വൈബിആര്‍ വണ്‍ടെനിന്റെ കൊച്ചിയിലെ എക്‌സ് ഷോറും വില 40, 990 രൂപയാണ്.


1:34 am
മീഡിയ ഹബ്
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ