വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2010 ജനുവരി 30, ശനിയാഴ്‌ച


2010 ജനുവരി 29, വെള്ളിയാഴ്‌ച

കിംഗ്സ് വോളി




2010 ജനുവരി 21, വ്യാഴാഴ്‌ച

Invitatiom


2010 ജനുവരി 18, തിങ്കളാഴ്‌ച

നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം-എക്കോ കാര്‍ഡിയോഗ്രാഫി അക്കാദമി

കൊച്ചി: ഹൃദ്രോഗനിര്‍ണയത്തില്‍ കൃത്യത ഉറപ്പാക്കുന്നതിനും രോഗികള്‍ക്ക്‌ എത്രയും വേഗം മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും എക്കോകാര്‍ഡിയോഗ്രാഫിയിലെ അതിനൂതന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്‌ ഹൃദ്രോഗവിദഗ്‌ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ്‌ എക്കോകാര്‍ഡിയോഗ്രാഫിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം നിര്‍ദേശിച്ചു.

ത്രിമാന ഇമേജിംഗ്‌, ടിഷ്യൂ ഡോപ്ലര്‍, ടിഷ്യൂ ഹാര്‍മോണിക്‌ ഇമേജിംഗ്‌ തുടങ്ങിയ പുതിയ മാര്‍ഗങ്ങള്‍ സമഗ്രമായ രോഗനിര്‍ണയത്തിന്‌ സഹായകമാണ്‌. നെഞ്ചുവേദന, ശ്വാസംമുട്ടല്‍ മുതലായ ലക്ഷണങ്ങളുമായി അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ ഹൃദ്രോഗബാധിതരാണോ എന്ന്‌ വളരെ വേഗത്തില്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനാകും. രോഗനിര്‍ണയത്തിലെ അപാകത മൂലം രോഗിയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം- സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ വിദഗ്‌ധര്‍ നിര്‍ദേശിച്ചു.

ഇന്ത്യന്‍ അക്കാദമി ഓഫ്‌ എക്കോകാര്‍ഡിയോഗ്രാഫി കേരള ഘടകത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളനം എറണാകുളം ഐ.എം.എ ഹൗസില്‍ ഡോ.സി.കെ. രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. ജോര്‍ജ്‌ തയ്യില്‍, ഡോ. രാജന്‍ ജോസഫ്‌ മാഞ്ഞൂരാന്‍, ഡോ. എ.കെ. ഏബ്രഹാം, ഡോ. കെ. സുരേഷ്‌ എന്നിവര്‍ സമീപം.

എറണാകും ഐ.എം.എ ഹൗസില്‍ നടന്ന സമ്മേളനത്തില്‍ പ്രഫ. അലഗേഷന്‍, പ്രഫ. രാജന്‍ ജോസഫ്‌ മാഞ്ഞൂരാന്‍, പ്രഫ. വിജയരാഘവന്‍, ഡോ. ഗീവര്‍ഗ്‌ സക്കറിയ, ഡോ. ജോണി ജോസഫ്‌, പ്രഫ. സുള്‍ഫിക്കര്‍ അലി, പ്രഫ. ജോര്‍ജ്‌ കോശി, ഡോ. രാജീവ്‌ തുടങ്ങി കേരളത്തിലും പുറത്തുമുള്ള വിദഗ്‌ധര്‍ വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങില്‍ പ്രഫ. സി.കെ. രാമചന്ദ്രന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എക്കോകാര്‍ഡിയോഗ്രാഫി പരിശോധനാ സംവിധാനങ്ങളുടെ വളര്‍ച്ചയെക്കുറിച്ച്‌ അദ്ദേഹം വിശദമാക്കി.

അക്കാദമി പ്രസിഡന്റ്‌. ഡോ. എ.കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഡോ. ജോര്‍ജ്‌ തയ്യില്‍, സയന്റിഫിക്ക്‌ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.സുരേഷ്‌, ജനറല്‍ സെക്രട്ടറി ഡോ. രാജന്‍ ജോസഫ്‌ മാഞ്ഞൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

2010 ജനുവരി 13, ബുധനാഴ്‌ച

ഹൃദ്രോഗനിര്‍ണ്ണയത്തില്‍ എക്കോകാര്‍ഡിയോഗ്രാഫിയുടെ പ്രസക്തിയേറി-വിദഗ്ധര്‍


ഇന്ത്യന്‍ അക്കാദമി ഓഫ്‌ എക്കോകാര്‍ഡിയോഗ്രാഫി കേരളഘടകം പ്രഥമ വാര്‍ഷികസമ്മേളനം 17ന്‌
കൊച്ചി: കേരളത്തില്‍ ഹൃദ്രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ രോഗനിര്‍ണയത്തിനുതകുന്ന എക്കോകാര്‍ഡിയോഗ്രാഫി ഉള്‍പ്പെടെയുള്ള പരിശോധനാസംവിധാനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന്‌ ഇന്ത്യന്‍ അക്കാദമി ഓഫ്‌ എക്കോകാര്‍ഡിയോഗ്രാഫി കേരള ഘടകം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ ഹൃദ്രോഗബാധയുടെ തോത്‌ ഗണ്യമായി ഉയര്‍ന്നതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം 17ന്‌ എറണാകുളം ഐ.എം.എ ഹാളില്‍ നടക്കുന്ന അക്കാദമിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം എക്കോകാര്‍ഡിയോഗ്രാഫി പരിശോധനയിലെ നൂതന പ്രവണതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ഓര്‍ഗൈനസിംഗ്‌ സെക്രട്ടറി ഡോ. ജോര്‍ജ്‌ തയ്യിലും ഡോ.എ.കെ ഏബ്രഹാമും അറിയിച്ചു. അറിയിച്ചു. രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന സമ്മേളനത്തില്‍ കേരളത്തിലും പുറത്തുമുള്ള വിദഗ്‌ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


ഡോ.ജോര്‍ജ് തയ്യിലും ഡോ. എ.കെ. ഏബ്രഹാമും എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍.
ഹൃദ്രോഗപരിശോധനാമേഖലയില്‍ ആന്‍ജിയോഗ്രാഫി, സി.ടി ആന്‍ജിയോഗ്രാഫി, താലിയം സിന്റഗ്രഫി, എം.ആര്‍.ഐ എന്നിവയ്‌ക്കൊപ്പം ഏറെ പ്രാധന്യം കല്‍പ്പിക്കപ്പെടുന്ന പരിശോധനാ മാര്‍ങ്ങളാണ്‌ എക്കോകാര്‍ഡിയോഗ്രാഫിയും ഡോപ്ലര്‍ പരിശോധനയും. അതിസൂക്ഷമ ശബ്‌ദതരംഗങ്ങള്‍ പ്രത്യേക ഉപകരണംവഴി ഹൃദയത്തിലൂടെ കടത്തിവിട്ട്‌ അതിന്റെ ആനുപാതിക പ്രതിധ്വനി സവിശേഷരീതിയില്‍ ചിത്രീകരിക്കുകയാണ്‌ ഏക്കോ കാര്‍ഡിയോഗ്രാഫിയില്‍ ചെയ്യുന്നത്‌.

ജന്മനായുള്ള ഹൃദയാഘാതം, ഹൃദയഭിത്തിയിലെ ദ്വാരം, ചോര്‍ച്ച, വാതപ്പനിമൂലമോ അല്ലാതെയോ ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന രൂപവൈകല്യം, ചലനരാഹിത്യം, അതുമൂലം ഹൃദയത്തിലുണ്ടാകുന്ന ഘടനാവ്യത്യാസങ്ങള്‍, ഹൃദയാഘാത്തിനുശേഷം നിര്‍ജീവമായ ഹൃദയഭിത്തിയുടെ പ്രവര്‍ത്തനം, സമൂലമായ സങ്കോചനശേഷി, ഹൃദയ ആറകളുടെ വ്യാപ്‌തി, ഹൃദയപേശീരോഗം, ധമനികളുടെ ഘടന, ഹൃദയത്തിലെ ട്യൂമറുകള്‍, രക്തപ്രവാഹത്തിന്‌ വിഘ്‌നംവരുത്തുന്ന രക്തക്കട്ടകള്‍, ധമനിയിലെ തടസങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഏക്കോകാര്‍ഡിയോഗ്രാഫിയിലുടെ അതിസൂക്ഷ്‌മ നിരീക്ഷണത്തിന്‌ വിധേയമാക്കാനാകും.

വാല്‍വ്‌ മാറ്റിവയ്‌ക്കല്‍, ബൈപാസ്‌ ശസ്‌ത്രക്രിയ, ജന്മനായുള്ള ഹൃദ്രോഗത്തിനുള്ള ശസ്‌ത്രക്രിയ തുടങ്ങിയവ ചെയ്യുന്നതിനുമുമ്പ്‌ ഏക്കോകാര്‍ഡിയോഗ്രാഫി പരിശോധന അനിവാര്യമാണ്‌. ഇതിനു പുറമെ സ്‌ട്രെസ്‌ എക്കോ, ടിഷ്യൂ ഹാര്‍മോണിക്‌ ഇമേജിംഗ്‌, ടിഷ്യൂ ഡോപ്‌ളര്‍, ത്രീഡി എക്കോ തുടങ്ങിയ നൂതന സംവിധാനങ്ങളും ഈ മേഖലയില്‍ ഉപയോഗിച്ചുവരുന്നു.അന്നനാളത്തിലൂടെ എക്കോപ്രോബ്‌ കടത്തി ഹൃദയഭാഗങ്ങള്‍ അതിസുക്ഷ്‌മമായി വിശകലനം ചെയ്യാന്‍ കഴിയുന്ന `ട്രാന്‍സ്‌ ഈസോഫാജിയല്‍ എക്കോ'യും പ്രചാരത്തിലുണ്ടെന്ന്‌ അക്കാദമി ഭാരവാഹികള്‍ പറഞ്ഞു.ഡോ.ജോര്‍ജ്‌ തയ്യില്‍ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി

2010 ജനുവരി 3, ഞായറാഴ്‌ച

ഭഗത്‌സോക്കര്‍ കപ്പ്‌ : ലോഗോ പ്രകാശനം ചെയ്‌തു

ഡിഡിഎല്‍ സ്‌പോര്‍ട്‌സ്‌ ഭഗത്‌ സോക്കര്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ എറണാകുളം ഗവണ്‍മെന്റ്‌ ഗസ്റ്റ്‌ഹൗസില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പ്രകാശനം ചെയ്യുന്നു. പി.ഡി. രാജേഷ്‌, വി.പി. ചന്ദ്രന്‍, ഇ.ജി. സോമന്‍, കെ.എം.ഐ. മേത്തര്‍ വിനയ്‌ മാത്യു, സി.ബി. ദേവദര്‍ശനന്‍ എന്നിവര്‍ സമീപം.


കൊച്ചി: ഈ മാസം 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ എറണാകുളം മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡിഡിഎല്‍ സ്‌പോര്‍ട്‌സ്‌ ഭഗത്‌ സോക്കര്‍ കപ്പിനുവേണ്ടിയുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പ്രകാശനം ചെയ്‌തു.
എറണാകുളം ഗവണ്‍മെന്റ്‌ ഗസ്റ്റ്‌ഹൗസില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ. മേത്തര്‍ അധ്യക്ഷതവഹിച്ചു. ഡിഡിഎല്‍ സ്‌പോര്‍ട്‌സ്‌ എച്ച്‌.ആര്‍. മാനേജര്‍ വിനയ്‌ മാത്യു, ഭഗത്‌ സോക്കര്‍ ക്ലബ്‌ പ്രസിഡന്റ്‌ പി.ഡി. രാജേഷ്‌, ജനറല്‍ കണ്‍വീനര്‍ വി.പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ആശ്രയ പ്രസിഡന്റ്‌ ഇ.ജി. സോമന്‍, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി സി.ബി ദേവദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
------------------------

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls