വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2010 ഓഗസ്റ്റ് 7, ശനിയാഴ്‌ച

INVITATION


2010 ജൂലൈ 17, ശനിയാഴ്‌ച

AUDIO2




AUDIO







2010 ജൂലൈ 9, വെള്ളിയാഴ്‌ച

എന്‍.എം.സി.ഇ അംഗത്വ ഫീസ്‌ വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌(എന്‍.എം.സി.ഇ) അംഗത്വ ഫീസ്‌ വര്‍ധിപ്പിച്ചു. നിലവിലുള്ള മൂന്നു വിഭാഗങ്ങളിലും വര്‍ധന ബാധകമാണ്‌.

ട്രേഡിംഗ്‌ അംഗത്വത്തിന്റെ ഫീസ്‌ 60,000 രൂപയില്‍നിന്ന്‌ 85,000 രൂപയായും ട്രേഡിംഗ്‌ കം ക്ലിയറിംഗിന്റേത്‌ 3.20 ലക്ഷം രൂപയില്‍നിന്ന്‌ 7.25 ലക്ഷം രൂപയായും ഉയര്‍ത്തി. ഇന്‍ഡ്‌സ്‌ട്രിയല്‍ ക്ലിയറിംഗ്‌ അംഗത്വത്തിന്റെ പുതിയ ഫീസ്‌ 27.50 ലക്ഷമാണ്‌. മുന്‍പ്‌ ഇത്‌ 23 ലക്ഷമായിരുന്നു. ഇതിനു പുറമെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ എന്ന പുതിയൊരു വിഭാഗം കൂടി ഉള്‍പ്പെടുത്തി. 15.5 ലക്ഷം രൂപയാണ്‌ ഈ വിഭാഗത്തിലെ അംഗത്വ ഫീസ്‌. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ്‌ ഒന്നിന്‌ പ്രാബല്യത്തില്‍വരുമെന്ന്‌ എന്‍.എം.സി.ഇ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ പൂനം വര്‍മ അറിയച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്‍.എം.സി.ഇ ഗണ്യമായ വളര്‍ച്ച നേടുകയും ശക്തമായ ഒരു ബ്രാന്‍ഡ്‌ ആയി മാറുകയും ചെയ്‌തു. അംഗങ്ങളുടെയും കാര്‍ഷിക, കാര്‍ഷികേതര ഉത്‌പന്നങ്ങളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ട്‌. നിലവില്‍ രാജ്യത്തൊട്ടാകെ 400 അംഗങ്ങളാണുള്ളത്‌. 2009-2010 വര്‍ഷം വിറ്റുവരവില്‍ 270 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു- പൂനം വര്‍മ പറഞ്ഞു. എക്‌സ്‌ചേഞ്ച്‌ മുഖേന ഇടപാടുകള്‍ നടത്താനും സ്വന്തം പേരില്‍ കരാറുകളുണ്ടാക്കാനും അവകാശമുള്ളവരാണ്‌ ട്രേഡിംഗ്‌ അംഗങ്ങള്‍. ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ ട്രേഡിംഗിനും ക്ലിയറിംഗിനും അവകാശമുണ്ട്‌. ട്രേഡിംഗിന്‌ അനുമതിയില്ലാത്ത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ ട്രേഡിംഗ്‌ അംഗങ്ങള്‍ക്കും ട്രേഡേഴ്‌സിനും മറ്റ്‌ ഇടപാടുകാര്‍ക്കും വേണ്ടി ക്ലിയറിംഗും സെറ്റില്‍മെന്റും നടത്താം. സ്വന്തം അക്കൗണ്ടിലും തങ്ങളുടെ ഇടപാടുകാരുടെ അക്കൗണ്ടിലും ട്രേഡിംഗിനും ക്ലിയറിംഗിനും സെറ്റില്‍മെന്റിനും ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ അനുമതിയുണ്ട്‌.

2010 മേയ് 4, ചൊവ്വാഴ്ച

യമഹയുടെ വൈബിആര്‍ 110 ബൈക്ക്‌ കേരള വിപണിയില്‍

കൊച്ചി: യമഹയുടെ എക്കണോമി ബൈക്കായ വൈബിആര്‍ 110(വൈബിആര്‍ വണ്‍ടെന്‍) ഇനി കേരളത്തിലും. ഏപ്രില്‍ 26ന്‌ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യമഹയുടെ സോണല്‍ ബിസിനസ്‌ മേധാവി റോയ്‌ കുര്യന്‍ പുതിയ മോഡല്‍ വിപണിയിലിറക്കി.

സ്റ്റൈലിലും വിലയിലും ഇന്ധനക്ഷമതയിലും തൃപ്‌തികരമായ ബൈക്ക്‌ ആഗ്രഹിക്കുന്ന ഇടത്തരക്കാരെയാണ്‌ വൈബിആര്‍ 110 ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ``150 സിസിയില്‍ വിജയകരമായ വിവിധ മോഡലുകള്‍ അവതരിപ്പിച്ചതിനുശേഷമാണ്‌ ആകര്‍ഷകവും ദൈനംദിന ഉപയോഗത്തിന്‌ ഏറെ അനുയോജ്യവുമായ വൈബിആര്‍ ഞങ്ങള്‍ പുറത്തിറക്കുന്നത്‌. എന്‍ട്രി ലെവല്‍ മാര്‍ക്കറ്റിനെക്കുറിച്ച്‌ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തൃപ്‌തികരമായ മൈലേജ്‌ നല്‍കുന്ന ഒരു ബൈക്ക്‌ സാധാരണക്കാര്‍ക്ക്‌ താങ്ങാന്‍ കഴിയുന്ന വിലയ്‌ക്ക്‌ വിപണിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കമ്പനിയുടെ മറ്റു മോഡലുകള്‍പോലെതന്നെ വൈബിആറിനും രൂപകല്‍പ്പനയിലും പ്രവര്‍ത്തനക്ഷമതയിലും യമഹയുടെ സവിശേതകളെല്ലാമു്‌.പ്രീമിയം സെഗ്‌മെന്റില്‍ കൈവരിച്ച നേട്ടം വൈബിആറിലുടെ എന്‍ട്രി ലെവലിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസമു്‌.''- റോയ്‌ കുര്യനും റീജിയണല്‍ മാനേജര്‍ പ്രശാന്ത്‌ സാംഗ്ലിക്കറും പറഞ്ഞു.

ഇലക്‌ട്രിക്‌ സ്റ്റാര്‍ട്ടും എയര്‍ കൂള്‍ഡ്‌ ഫോര്‍ സ്‌ട്രോക്ക്‌ എന്‍ജിനുമുള്ള വൈബിആര്‍ വണ്‍ടെനിന്റെ ഫോര്‍ സ്‌പീഡ്‌ സ്ലിക്‌ ഗിയര്‍ബോക്‌സ്‌ ആവര്‍ത്തിച്ചുള്ള ഗിയര്‍മാറ്റം ഒഴിവാക്കത്തക്കരീതിയിലാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. രാത്രിയില്‍ കൂടുതല്‍ വ്യക്തമായ കാഴ്‌ച്ചയ്‌ക്ക്‌ സഹായകമാകുന്ന മള്‍ട്ടി റിഫ്‌ളക്‌ടര്‍ ഹെഡ്‌ലൈറ്റ്‌, സ്‌പോര്‍ട്ടി ലുക്കിന്‌ മാറ്റുകൂട്ടുന്ന ഗ്രാഫിക്‌സ്‌, ഗ്രാബ്‌ റെയില്‍ തുടങ്ങിയവയും ഈ ബൈക്കിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

വീതി കൂടിയ സീറ്റ്‌ ബൈക്ക്‌ ഓടിക്കുന്നവര്‍ക്കും സഹയാത്രികര്‍ക്കും യാത്ര ആയാസരഹിതമാക്കും. ഹാന്‍ഡില്‍ബാറും ഓടിക്കുമ്പോള്‍ ഇരിക്കേ രീതിയും, പെട്രോള്‍ ടാങ്കില്‍ കാല്‍മുട്ട്‌ ഒതുക്കിവയ്‌ക്കാനുള്ള സൗകര്യവും ഇന്ത്യന്‍ റോഡുകള്‍ക്ക്‌ അനുയോജ്യമായ രീതിയിലുള്ള സസ്‌പെന്‍ഷനും തികച്ചും തൃപ്‌തികരമായ യാത്രയ്‌ക്ക്‌ ഉതകുന്ന രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഈടുനില്‍ക്കുന്നവയും വളരെ കുറച്ച്‌ അറ്റകുറ്റപ്പണികള്‍ മാത്രം ആവശ്യമുള്ളവയും എന്ന നിലയിലാണ്‌ യമഹ ബൈക്കുകള്‍ പൊതുവെ അറിയപ്പെടുന്നത്‌. വൈബിആറും ഇതില്‍നിന്ന്‌ വ്യത്യസ്‌തമല്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പുതിയ മോഡലിന്റെ പരസ്യവാചകം; `മസ്‌ബൂതി ഐസി കി ചല്‍ത്തി ജായേ'(കരുത്ത്‌ അത്തരത്തിലാണ്‌, ഓടിക്കൊണ്ടേയിരിക്കും.)

ബ്ലാക്ക്‌, റെഡ്‌, ബ്ലാക്ക്‌ ആന്റ്‌ റെഡ്‌ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കുന്ന വൈബിആര്‍ വണ്‍ടെനിന്റെ കൊച്ചിയിലെ എക്‌സ്‌ ഷോറും വില 40, 990 രൂപയാണ്‌.

2010 മാർച്ച് 29, തിങ്കളാഴ്‌ച

ഇരുമ്പനത്ത്‌ ട്രോമ കെയര്‍ ബൂത്ത്‌

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരുമ്പനത്ത്‌ സ്ഥാപിച്ച ട്രോമ കെയര്‍ ബൂത്ത്‌ തൃക്കാക്കര അസിസ്റ്റന്‍ പോലീസ്‌ കമ്മീഷണര്‍ പി.എം. വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഐ.ഒ.സി. എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ സത്‌വന്ത്‌സിംഗ്‌, മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിംഗ്‌ ഡയറക്‌ടര്‍ പി.വി. ആന്റണി, ഐ.ഒ.സി ജനറല്‍ മാനേജര്‍ പി.എം. നസിറുദ്ദീന്‍, തുടങ്ങിയവര്‍ സമീപം.

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരുമ്പനം ഐ.ഒ.സി ടെര്‍മിനലിനു സമീപം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമ കെയര്‍ ബൂത്ത്‌ തുറന്നു. ഇന്നലെ(മാര്‍ച്ച്‌ 29) വൈകുന്നേരം നടന്ന ചടങ്ങില്‍ തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മീഷണര്‍ പി.എം. വര്‍ഗീസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.
മെഡിക്കല്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലുള്ള അഞ്ചാമത്തെ ബൂത്താണിത്‌. ഉദ്‌ഘാടനച്ചടങ്ങില്‍ ഐ.ഒ.സി. എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ സത്‌വന്ത്‌സിംഗ്‌, ജനറല്‍ മാനേജര്‍ പി.എം. നസിറുദ്ദീന്‍, മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിംഗ്‌ ഡയറക്‌ടര്‍ പി.വി. ആന്റണി, ബി.പി.സി.എല്‍ സീനിയര്‍ ഇന്‍സ്റ്റലേഷന്‍ മാനേജര്‍ ആര്‍.ഇ. വാര്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2010 മാർച്ച് 23, ചൊവ്വാഴ്ച

കോണ്‍ഗ്രസ്‌ ജനങ്ങളെ മറന്നു; രാധാകൃഷ്‌ണന്‍

ബി.ജെ.പിയുടെ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുമ്പില്‍ നടത്തിയ പിക്കറ്റിംഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു.

കൊച്ചി: വിലക്കയറ്റത്തിന്റെ കെടുതികള്‍ വ്യാപകമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വിസ്‌മരിച്ചിരിക്കുകയാണെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ പറഞ്ഞു. പാര്‍ട്ടിയുടെ വിലക്കയറ്റവിരുദ്ധ സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി എറണാകുളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ സംഘടിപ്പിച്ച പിക്കറ്റിംഗ്‌ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


കോടിക്കണക്കായ സാധാരണക്കാരും പട്ടിണിപ്പാവങ്ങളും നിലനില്‍പ്പിനുവേണ്ടിയുള്ള ക്ലേശിക്കുകയാണ്‌. രാജ്യത്തെ പണയം വയ്‌ക്കുന്നതിലും വിറ്റുതുലയ്‌ക്കുന്നതിലുമാണ്‌ മന്‍മോഹന്‍സിംഗിന്റെ ശ്രദ്ധ. വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെറുവിരല്‍ അനക്കാത്ത കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ പുറത്താക്കാന്‍ രാജ്യത്തെ ജനങ്ങള്‍ സജ്ജരായിക്കഴിഞ്ഞു. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രക്ഷോഭത്തിന്‌ ബി.ജെ.പി മുന്‍കൈ എടുക്കുകയാണ്‌. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 21ന്‌ ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നത്‌-അദ്ദേഹം പറഞ്ഞു.


ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, ശ്യാമള എസ്‌. പ്രഭു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, വൈസ്‌പ്രസിഡന്റുമാരായ കെ.പി. രാജന്‍, എന്‍. സജികുമാര്‍, വെളിയത്തുനാട്‌ രവി, വിജയകുമാരി ടീച്ചര്‍, സരള പൗലോസ്‌, സെക്രട്ടറിമാരായ ബ്രഹ്മരാജ്‌, ലത ഗംഗാധരന്‍, ജില്ലാ ട്രഷറര്‍ ടി.പി. മുരളി, ദേശീയസമിതിയംഗം അഡ്വ. കെ.ആര്‍. രാജഗോപാല്‍, സംസ്ഥാന സമിതിയംഗം വി.കെ. സുദേവന്‍,ജില്ലാ കമ്മിറ്റിയംഗം പി.എസ്‌. ഷമ്മി, മുന്‍ ജില്ലാ പ്രസിഡന്റ്‌ നെടുമ്പാശ്ശേരി രവി, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സാലി വിനയന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി തോമസ്‌, ട്രഷറര്‍ അലവിക്കുട്ടി ഹാജി, ഷാജി ജോര്‍ജ്‌, ശശിധരന്‍മാസ്റ്റര്‍, കെ.എസ്‌.രാജേഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

2010 മാർച്ച് 9, ചൊവ്വാഴ്ച

എച്ച്‌.എസ്‌.എസ്‌.ടി.എ പ്രക്ഷോഭത്തിലേക്ക്‌

നാളെ ഡയറക്‌ടറേറ്റിനുമുന്നില്‍ ധര്‍ണ
കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട്‌ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍(എച്ച്‌.എസ്‌.എസ്‌.ടി.എ) പ്രക്ഷോഭത്തിലേക്ക്‌. ഇതിന്റെ ആദ്യപടിയായി നാളെ(മാര്‍ച്ച്‌ 11) തിരുവനന്തപുരത്ത്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

രാവിലെ 11ന്‌ നടക്കുന്ന ധര്‍ണ വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്‌ഘാടനംചെയ്യുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പി. വേണുഗോപാല്‍ അറിയിച്ചു. സര്‍ക്കാരും ഡയറക്‌ടറേറ്റ്‌ അധികൃതരും
അധ്യാപകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയുമാണെന്ന്‌ യോഗം വിലയിരുത്തി.

ജൂണിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അര്‍ഹതപ്പെട്ട പ്രമോഷന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നടത്തിയിട്ടില്ല. അധ്യാപകര്‍ക്ക്‌ പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്‌ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ്‌. അര്‍ഹതയുണ്ടായിട്ടും അവസരം നിഷേധിക്കുന്നതിന്‌ നീതികരിക്കാവുന്നതല്ല. എത്രയും വേഗം പ്രമോഷന്‌ നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

2002 മുതല്‍ ഹൈസ്‌കുളുകളില്‍നിന്നും ട്രാന്‍സ്‌ഫര്‍ മുഖേന നിയമിപ്പക്കപ്പെട്ട ആധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നത്‌ അനിശ്ചിതമായി വൈകുന്നതിനാല്‍ അവര്‍ക്ക്‌ അര്‍ഹമായ ഇന്‍ക്രിമെന്റ്‌ നാലു വര്‍ഷമായി ലഭിക്കുന്നില്ല. എത്രയു വേഗം പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന്‌ നടപടിവേണം. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കാനും നടപടിയുണ്ടാകണം. ഈ വര്‍ഷം സെക്കന്‍ഡറി വകുപ്പില്‍ മാത്രമാണ്‌ ജനറല്‍ ട്രാന്‍സ്‌ഫര്‍ നടക്കാത്തത്‌. ട്രാന്‍സ്‌ഫറിന്‌ അപേക്ഷ ക്ഷണിച്ചിരുന്ന സാഹചര്യത്തില്‍ ഇതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം -സംഘടന ആവശ്യപ്പെട്ടു.

നാളെ ധര്‍ണയ്‌ക്കുശേഷം നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. സാബു. ജി വര്‍ഗീസ്‌, ട്രഷറര്‍ പി.വി ബുക്കര്‍ജി, ഉപദേശകസമിതി ചെയര്‍മാന്‍ സി. ജോസുകുട്ടി, എം.വിഅഭിലാഷ്‌, എന്‍.കെ വത്സ, വി.എ മാര്‍ട്ടിന്‍, പി.എം. മായ എന്നിവര്‍ പ്രസംഗിച്ചു.

2010 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

മെഡെക്സ് 2010-ചിത്രങ്ങള്‍




ഹൃദ്രോഗം; സമഗ്രവിവരങ്ങളുമായി ഡോ. ജോര്‍ജ്‌ തയ്യിലിന്റെ പുസ്‌തകം




കൊച്ചി: പ്രശസ്‌ത ഹൃദ്രോഗവിദഗ്‌ധന്‍ ഡോ. ജോര്‍ജ്‌ തയ്യില്‍ എഴുതിയ `ഹാര്‍ട്ടറ്റാക്ക്‌ ഭയപ്പെടാതെ ജീവിക്കാം' എന്ന പുസ്‌തകം പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്‌തു. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കുടുംബദീപം ചീഫ്‌ എഡിറ്റര്‍ ഫാ. ചെറിയാന്‍ കുനിയന്തോടത്ത്‌ ആദ്യ കോപ്പി ഏറ്റുവാങ്ങി.
രോഗം ചികിത്സിക്കുക എന്നതിനേക്കാള്‍ വരാതിക്കുന്നതിന്‌ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സഹായിക്കുക എന്ന ധര്‍മത്തിന്‌ മുന്‍തൂക്കം നല്‍കിക്കൊണ്ടാണ്‌ ഡോ. ജോര്‍ജ്‌ തയ്യില്‍ പുസ്‌തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതെന്ന്‌ പ്രഫ. സാനു വിലയിരുത്തി. ഹൃദയത്തിന്റെ ഘടന, പ്രവര്‍ത്തനരീതി, ഹൃദ്രോഗം തുടങ്ങി എല്ലാ കാര്യങ്ങളും ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്നതിനൊപ്പം ഏതു വായനക്കാരനും അനായാസം മനസിലാക്കത്തക്കവിധം ലളിതമായി പ്രതിപാദിക്കുകയും ചെയ്‌തിരിക്കുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി.

2015 ആകുമ്പോഴേക്കും കേരളത്തില്‍ അന്‍പതുശതമാനം പേര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യമുണ്ടെന്ന്‌ ഈ പുസ്‌തകത്തില്‍ പറയുന്നു. ഏറ്റവും അധികം അകാലമൃത്യു സംഭവിക്കാന്‍ പോകുന്നതും ഹൃദ്രോഗംമൂലമാണ്‌. അതുകൊണ്ടുതന്നെ ഇതിലൂടെ പകര്‍ന്നു നല്‍കുന്ന വിവരങ്ങള്‍ക്ക്‌ പ്രസക്തി വര്‍ധിക്കുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള വൈദ്യശാസ്‌ത്രസംബന്ധിയായ ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്ന ഈ പുസ്‌തകം ഡോ. തയ്യിലിന്റെ ബെസ്റ്റ്‌ സെല്ലറുകളായ മുന്‍രചകളെ മറികടക്കട്ടെ എന്ന്‌ ആശംസിക്കുന്നു--പ്രഫ സാനു കൂട്ടിച്ചേര്‍ത്തു.

സാഹിത്യരംഗത്തുനിന്ന്‌ വൈദ്യശാസ്‌ത്ര മേഖലയിലെത്തിയ ഡോ. തയ്യിലിന്റെ ആരോഗ്യഗ്രന്ഥങ്ങള്‍ സവിശേഷമായ രചനാശൈലികൊണ്ട്‌ ശ്രദ്ധേയമാണെന്ന്‌ ഫാ. ചെറിയാന്‍ കുനിയന്തോടത്ത്‌ പറഞ്ഞു.ഇന്ത്യാവിഷന്‍ ചീഫ്‌ ന്യൂസ്‌ കണ്‍സള്‍ട്ടന്റ്‌ എ.സഹദേവന്‍, ഡോ. കെ.എം.മാത്യു, ഡോ. ജോര്‍ജ്‌ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ വില 110 രൂപയാണ്‌.

എറണാകുളം ലൂര്‍ദ്‌ ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ജോര്‍ജ്‌ തയ്യിലിന്റെ മൂന്നാമത്തെ മലയാള പുസ്‌തകമാണിത്‌. പുസ്‌തകത്തിന്റെ വില്‍പ്പനയില്‍നിന്ന്‌ തനിക്കു ലഭിക്കുന്ന ലാഭം നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക്‌ നല്‍കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

2010 ഫെബ്രുവരി 14, ഞായറാഴ്‌ച

ഹയര്‍ സെക്കന്‍ഡറിയിലെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണം-എച്ച്‌.എസ്‌.എസ്‌.ടി.എ


ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍(എച്ച്‌.എസ്‌.എസ്‌.ടി.എ)
സംസ്ഥാന പ്രസിഡന്‍റ് പി. വേണുഗോപാലും സെക്രട്ടറി ഡോ. സാബു ജി. വര്‍ഗീസും


കൊച്ചി: ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറേറ്റിലെയും മേഖലാ ഓഫീസുകളിലെയും ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭം ആരംഭിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍(എച്ച്‌.എസ്‌.എസ്‌.ടി.എ) സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഹയര്‍ സെക്കന്‍ഡറിയിലെ ജൂണിയര്‍ അധ്യാപകരുടെ പ്രമോഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാത്തപക്ഷം ഈ മാസംതന്നെ പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുമെന്ന്‌ എറണാകുളം അധ്യാപകഭവനില്‍ ഇന്നലെ (ഫെബ്രുവരി 14)നടന്ന യോഗത്തിനുശേഷം സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ഗവണ്‍മെന്റ്‌ ജീവനക്കാരുടെ അവകാശമായ ജനറല്‍ ട്രാന്‍സ്‌ഫര്‍ ത്വരിതപ്പെടുത്തുക, രണ്ടു വര്‍ഷം സര്‍വീസ്‌ പൂര്‍ത്തിയാക്കിയ മുഴുവന്‍ ജൂണിയര്‍ അധ്യാപകര്‍ക്കും സീനിയറായി സ്ഥാനക്കയറ്റം കൊടുക്കുക, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ജില്ലാ സ്‌ക്വാഡുകള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ വേതനപരിഷ്‌കരണത്തിനുള്ള കമ്മീഷനെ ഉടന്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന ഒന്‍പതു പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജയപ്രദീപ്‌(എറണാകുളം), കെ.കെ. ഷാജി(കൊല്ലം), സുരേഷ്‌കുമാര്‍(തൃശൂര്‍), അനില്‍ എം. ജോര്‍ജ്‌(പത്തനംതിട്ട), പി. അബ്‌ദുള്‍ സമദ്‌(മലപ്പുറം),സി.എല്‍. വിത്സണ്‍(കോട്ടയം), വിനോദ്‌(ആലപ്പുഴ), വിനുരാജ്‌(വയനാട്‌), ശേഖര്‍(തിരുവനന്തപുരം) എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

സഘടനയുടെ പുതിയ ഭാരവാഹികളായി പി. വേണുഗോപാല്‍(കോട്ടയം)-പ്രസിഡന്റ്‌, പി.എം. ജയരാജന്‍(മലപ്പുറം), എ. നൗഷാദ്‌(പത്തനംതിട്ട), ആര്‍. സന്തോഷ്‌കുമാര്‍(പത്തനംതിട്ട), സി.ബി തോമസ്‌(കോട്ടയം), എം. സന്തോഷ്‌കുമാര്‍(കോഴിക്കോട്‌), എന്‍.കെ. വല്‍സ(എറണാകുളം)-വൈസ്‌ പ്രസിഡന്റുമാര്‍, ഡോ. സാബു.ജി വര്‍ഗീസ്‌(പത്തനംതിട്ട)-ജനറനല്‍ സെക്രട്ടറി, പി.കെ. രാജന്‍(കോഴിക്കോട്‌), പി. സോമന്‍(കണ്ണൂര്‍) പി.കെ. വാസു(മലപ്പുറം). കെ.ആര്‍. മണികണ്‌ഠന്‍(തൃശൂര്‍). വി.എ. മാര്‍ട്ടിന്‍(എറണാകുളം), കെ. ബാബു(ആലപ്പുഴ), കെ.കെ. ഷാജി(കൊല്ലം), ഡി. വിജയന്‍(തിരുവനന്തപുരം), രാധാകഷ്‌ണന്‍(കാസര്‍കോട്‌)-സെക്രട്ടറിമാര്‍, പി.വി. ബുക്കര്‍ജി(പാലക്കാട്‌)-ട്രഷര്‍ എന്നിവരെ തെരഞ്ഞെടുത്തു.

സി. ജോസുകുട്ടി ഉപദേശകശസമിതി ചെയര്‍മാനും മുന്‍ ജനറല്‍ സെക്രട്ടറി കെ. വിജയന്‍പിള്ള സമിതി കണ്‍വീനറുമാണ്‌. ലീഗല്‍ സെല്‍ കണ്‍വീനറായി ആഡ്വ. കെ. കുഞ്ഞികൃഷ്‌ണനെ തെരഞ്ഞെടുത്തു.


അസ്ഥികൂടങ്ങള്‍ ആടിപ്പാടി;സന്ദര്‍ശകര്‍ കൂടെപ്പാടി

കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനത്തില്‍ അസ്ഥികൂടങ്ങളുടെ ഗാനമേളയ്‌ക്കൊപ്പം ആടിപ്പാടുന്ന സന്ദര്‍ശകര്‍.

മെഡെക്‌സില്‍ സന്ദര്‍ശകപ്രവാഹം



കൊച്ചി: വൈദ്യശാസ്‌ത്ര അറിവുകളുടെ കലവറയില്‍ വാലന്റൈന്‍സ്‌ ദിനാഘോഷം വേറിട്ട പരിപാടികള്‍കൊണ്ട്‌ ശ്രദ്ധേയമായി. കളമശേരി കോ-ഓപ്പറേറ്റീവ്‌ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനം-മെഡെക്‌സ്‌ 2010ല്‍ അസ്ഥികൂടങ്ങളുടെ ഗാനമേളയും ബെസ്റ്റ്‌ കപ്പിള്‍, പ്രണയഗാന മത്സരങ്ങളും പ്രണയദിനാഘോഷത്തിന്‌ കൊഴുപ്പേകി.


ഫിസിയോളജി വകുപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിലാണ്‌ `അസ്ഥി- ദ ബോണ്‍ ബാന്‍ഡ്‌' എന്ന പേരില്‍ അസ്ഥികൂടങ്ങളുടെ ഗാനമേള സജ്ജീകരിച്ചത്‌. ഇവിടെ സന്ദര്‍ശകര്‍ക്കും പാടാന്‍ ക്രമീകരണമേര്‍പ്പെടുത്തിയിരുന്നു. സംഘമായെത്തിയ പലരും ബോണ്‍ ബാന്‍ഡിനൊപ്പം അടിപ്പാടിയാണ്‌ മടങ്ങിയത്‌. ഫിസിയോളജി വിഭാഗത്തില്‍തന്നെനടന്ന പ്രണയഗാന മത്സരവും കാര്‍ഡിയോളജി വിഭാഗത്തിലെ ബെസ്റ്റ്‌ കപ്പിള്‍ മത്സരവും സന്ദര്‍ശകരുടെ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി.


ദുരെ സ്ഥലങ്ങളില്‍നിന്നുവരെ ആളുകള്‍ എത്തിത്തുടങ്ങിയതോടെ പ്രദര്‍ശനത്തിന്‌ തിരക്ക്‌ ഗണ്യമായി വര്‍ധിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ ടിക്കറ്റെടുത്ത്‌ മണിക്കൂറുകള്‍ കാത്തുനിന്നശേഷമാണ്‌ ഏറെപ്പേര്‍ക്കും പ്രദര്‍ശന ഹാളില്‍ പ്രവേശിക്കാനായത്‌.


ഇന്ന്‌(ഫെബ്രുവരി 15) ചെസ്റ്റ്‌ ആന്‍ഡ്‌ ടിബി വിഭാഗത്തില്‍ `ക്ഷയരോഗവും പ്രതിവിധികളും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന്‌ ഡോ.കെ.ജി.ആര്‍ മല്ലന്‍ നേതൃത്വം നല്‍കും.

2010 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

എച്ച്‌.എസ്‌.എസ്‌.ടി.എ സമ്മേളനം തുടങ്ങി

കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ പത്തൊമ്പതാമത്‌ സംസ്ഥാന സമ്മേളനം എറണാകുളം അധ്യാപകഭവനില്‍ സംസ്ഥാന നിര്‍വാഹക സമിതിയോഗത്തോടെ ഇന്നലെ(ഫെബ്രുവരി 12) ആരംഭിച്ചു.

തുടര്‍ന്ന്‌ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ്‌ പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. സാബു ജി. വര്‍ഗീസ്‌ റിപ്പോര്‍ട്ടും ട്രഷര്‍ പി. വി മുഖര്‍ജി കണക്കും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ വി.എ മാര്‍ട്ടിന്‍, ജില്ലാ സെക്രട്ടറി അഭിലാഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ജൂനിയര്‍ സീനിയര്‍ പ്രമോഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുക. അഡ്‌മിനിസ്‌ട്രേറ്റീവ്‌ സ്‌പെഷ്യല്‍ റൂള്‍സ്‌ രൂപീകരിക്കുക, ഹയര്‍ സെക്കന്‍ഡറി ജില്ലാതല ഓഫീസുകള്‍ രൂപീകരിക്കുക, ഡെപ്യൂട്ടേഷന്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഇന്നു(ഫെബ്രുവരി 13) രാവിലെ 8.45ന്‌ പ്രസിന്റ്‌ പി. വേണുഗോപാല്‍ പതാകയുയര്‍ത്തും. പത്തിന്‌ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.സോമന്‍ അധ്യക്ഷത വഹിക്കും. പതിനൊന്നിന്‌ പൊതുസമ്മേളനം കെ.പിധനപാലന്‍ എംപി ഉദ്‌ഘാടനംചെയ്യും. പി. വേണുഗോപാല്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന്‌ നടക്കുന്ന വിദ്യാഭ്യാസസമ്മേളനം വി.ഡി. സതീശന്‍ എം.എല്‍.എയും യാത്രയ്യപ്പ്‌ സമ്മേളനം ഡോമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എയും ഉദ്‌ഘാടനംചെയ്യും. അസോസിയേഷന്റെ അവാര്‍ഡ്‌ വിതരണം ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ പ്രഫ. സി.പി. ചിത്ര നിര്‍വഹിക്കും.
---------------------

ദക്ഷിണമേഖലാ ഹാന്‍ഡ്‌ബോള്‍;വനിതാ കിരീടം കേരളം നിലനിര്‍ത്തി

കൊച്ചി പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌ അക്കാദമിയില്‍ നടന്ന ദക്ഷിമേഖലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം കിരീടം നേടിയ കേരളാ ടീം.


പുരുഷവിഭാഗത്തില്‍ കര്‍ണാടകം ജേതാക്കള്‍
കൊച്ചി: ദക്ഷിണമേഖലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നിലനിര്‍ത്തി. അവസാന ലീഗ്‌ മത്സരത്തില്‍ തമിഴ്‌നാടിനെ തകര്‍ത്താണ്‌ എട്ടു പോയിന്റോടെ കേരളം ജേതാക്കളായത്‌(28-6). ആറു പോയിന്റ്‌ നേടിയ തമിഴ്‌നാടാണ്‌ രണ്ടാം സ്ഥാനത്ത്‌.
പുരുഷവിഭാഗത്തില്‍ അവസാന ലീഗ്‌ മത്സരത്തില്‍ കര്‍ണാടകത്തോട്‌ തോറ്റ ആതിയേര്‍ (8 പോയിന്റ്‌) രണ്ടാം സ്ഥാനംകൊണ്ട്‌തൃപ്‌തിപ്പെട്ടു(28-20). പത്തുപോയിന്റുമായി കര്‍ണാടകം കിരീടം നേടിയപ്പോള്‍ നിലവിലെ ജേതാക്കളായ ആന്ധ്രാപ്രദേശ്‌ (3) മൂന്നാം സ്ഥാനത്തായി.
ഇന്നലെ പുരുഷ വിഭാഗത്തില്‍ ഇന്നലെ ആന്ധ്രാപ്രദേശ്‌ കര്‍ണാടകത്തോടും (7-16) കേരളത്തോടും(24-29) അടിയറവു പറഞ്ഞപ്പോള്‍ തമിഴ്‌നാട്‌ ഗോവയെ(14-10) പരാജയപ്പെടുത്തി.
കൊച്ചി പനന്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ദക്ഷിണമേഖലാ ഹാന്‍ഡ്ബോള്‍ ചാന്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ജേതാക്കളായ കര്‍ണാടക ടീം
വനിതാവിഭാഗത്തില്‍ ആന്ധ്രാപ്രദശ്‌ - കര്‍ണാടക മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ തമിഴ്‌നാട്‌ ഗോവയെ തകര്‍ത്തു(13-8).
കേരളത്തിന്റെ സനല്‍ പുരുഷ വിഭാഗത്തിലും അനുപമ വനിതാവിഭാഗത്തിലും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ രക്ഷാധികാരി റജി മേനോന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫെഡറേഷന്‍ സെക്രട്ടറി ജനറലും ദേശീയ ഗെയിംസിന്റെ കോ ഓര്‍ഡിനേറ്ററുമായ എസ്‌.എം. ബാലി, കേരള ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.എം. അബ്‌ദുല്‍റഹ്‌മാന്‍, കേരള ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡെക്‌സില്‍ കൂര്‍ക്കംവലിയെക്കുറിച്ച്‌ നസെമിനാര്‍

കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എക്സിബിഷനില്‍ സൈക്കിള്‍ ചവിട്ടുന്ന അസ്ഥികൂടത്തെ കൗതുകത്തോടെ വീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍
കൊച്ചി: കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എക്‌സിബിഷനോ(മെഡെക്‌സ്‌ 2010)ടനുബന്ധിച്ച്‌ ഇന്ന്‌(ഫെബ്രുവരി13) `കൂര്‍ക്കംവലിയും ആരോഗ്യപ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

സെമിനാര്‍ ഹാളില്‍ രാവിലെ 11ന്‌ നടക്കുന്ന സെമിനാറിന്‌ ഡോ. ജേക്കബ്‌ ബേബി നേതൃത്വം നല്‍കും. കൊച്ചി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും എത്തിത്തുടങ്ങിയതോടെ പ്രദര്‍ശനത്തിന്‌ തിരക്കേറി.

വൈദ്യശാസ്‌ത്ര അറിവുകളുടെ വിശാലലോകത്തേക്ക്‌ സന്ദര്‍ശകരെ നയിക്കുന്ന പ്രദര്‍ശനത്തില്‍ കൗതുകം പകരുന്ന ഇനങ്ങളുമുണ്ട്‌.സൈക്കിള്‍ ചവിട്ടുന്ന അസ്ഥികൂടത്തിനു പുറമെ പുതിയതായി അവതരിപ്പിച്ച ഉരുകി അസ്ഥികൂടമയി മാറുന്ന മനുഷ്യനും സന്ദര്‍ശരുടെ കശ്രദ്ധ ആകര്‍ഷിക്കുന്നു.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

അറിവുകളുടെ വിരുന്നൊരുക്കിവൈദ്യശാസ്‌ത്ര പ്രദര്‍ശനം

കൊച്ചി: കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ വൈദ്യശാസ്‌ത്ര അറിവുകളുടെ വിരുന്നായി മാറുന്നു. ഉദ്‌ഘാടന ദിവസമായിരുന്ന ഇന്നലെ ആലുവ ജനസേവാ ബോയ്‌സ്‌ ഹോം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍നിന്ന്‌ നിരവധി കുട്ടികള്‍ പ്രദര്‍ശനം കാണാനെത്തി.

കാലികപ്രസക്തമായ അനേകം അറിവുകളാണ്‌ മേളയെ വേറിട്ടു നിര്‍ത്തുന്നത്‌. വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള അവസ്ഥകള്‍ സൂചിപ്പിച്ചശേഷം മരണം സംഭവിക്കുന്ന വിവിധ മാര്‍ഗങ്ങള്‍ മൃതദേഹം കാട്ടി വിശദീകരിക്കുന്ന ഫോറന്‍സിക്‌ സയന്‍സ്‌ വിഭാഗത്തിന്റെ സ്റ്റാള്‍തന്നെ ഉദാഹരണം. വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന `എസ്‌' കത്തി ഉള്‍പ്പെടെ വിവിധ ആയുധങ്ങള്‍കൊണ്ട്‌ ആക്രമിക്കപ്പെടുമ്പോഴും വിഷം കഴിക്കുമ്പോഴും കഴുത്തില്‍ കുരുക്കിടുമ്പോഴും മരണമുണ്ടാകുന്നത്‌ എങ്ങനെയെന്ന്‌ ഇവിടെ വ്യക്തമാക്കുന്നു.

കോ-ഓപ്പറേറ്റീവ്‌ അക്കാദമി ഫോര്‍ പ്രഫഷണല്‍ എജ്യുക്കേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ ആകെ അറുപതോളം സ്റ്റാളുകളാണുള്ളത്‌. രോഗങ്ങള്‍, വൈകല്യങ്ങള്‍, ശാരീരിക ക്ഷതങ്ങള്‍ തുടങ്ങിയവയും അവയ്‌ക്കുള്ള ചികിത്സാരീതികളും ബന്ധപ്പെട്ട അവയവങ്ങള്‍ നേരില്‍ കണ്ട്‌ വളരെ വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ ഡോക്‌ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും വിശദമാക്കുന്നു.


കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനത്തില്‍ മനുഷ്യഭ്രൂണത്തിന്റെ വിവിധ അവസ്ഥകള്‍ വീക്ഷിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.


ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയയുടേതുള്‍പ്പെടെയുള്ള വീഡിയോ പ്രദര്‍ശനം സന്ദര്‍ശകരെ പിടിച്ചിരുത്തുന്നതാണ്‌. പുകവലിയുടെ ദൂഷ്യവശങ്ങള്‍ വിശദമാക്കാന്‍ ശാരീരികക്ഷമതയിലുണ്ടാകുന്ന തകര്‍ച്ചയുടെ നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം രോഗബാധിതമായ ശ്വാസകോശങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കാന്‍സറും മറ്റു രോഗങ്ങളും ബാധിച്ച വിവിധ അവയവങ്ങളും വൈകല്യം സംഭവിച്ച ഭ്രൂണങ്ങളും നേരിട്ടുകാണാന്‍ അവസരമൊരുക്കുന്ന പ്രദര്‍ശനത്തില്‍ ആരോഗ്യത്തിന്‌ ഹാനികരമായ ദുശീലങ്ങള്‍ക്കെതിരായ ബോധവത്‌കരണത്തിന്‌ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്‌.

പുരുഷനായി മാറുന്ന സ്‌ത്രീ, സൈക്കിള്‍ ചവിട്ടുന്ന അസ്ഥികൂടം തുടങ്ങിയ കൗതുകങ്ങള്‍ സന്ദര്‍ശകര്‍ക്ക്‌ വിനോദനിമിഷങ്ങള്‍ സമ്മാനിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ നടത്താനും പ്രദര്‍ശനവേദിയില്‍ ക്രമീകരണമുണ്ട്‌.




കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനത്തില്‍ സ്‌കൂള്‍ കുട്ടികളോട്‌ മനുഷ്യഭ്രൂണത്തിന്റെ അവസ്ഥാവ്യതിയാനങ്ങളെക്കുറിച്ച്‌ വിശദീകരിക്കന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി.

ഈ മാസം 20 വരെ എല്ലാദിവസവും രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രദര്‍ശനമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ 20 രൂപയും മുതിര്‍ന്നവര്‍ക്ക്‌ 30 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. വര്‍ഷങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ക്കുശേഷം ക്രമീകരിച്ചിരിക്കുന്ന അതിവിപുലമായ ഇത്തരം ഒരു പ്രദര്‍ശനം കാണാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്‌ കോ-ഓപ്പറേറ്റീവ്‌ മെഡിക്കല്‍ കോളേജ്‌ മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. പി.ജി.ആര്‍. പിള്ള നിര്‍ദേശിച്ചു.

---------------------------

2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

ദക്ഷിണ മേഖലാ ഹാന്‍ഡ്‌ബോള്‍ചാമ്പ്യന്‍ഷിപ്പ്‌ നാളെമുതല്‍

കൊച്ചി: 31-ആമത്‌ ദക്ഷിണ മേഖലാ പുരുഷ, വനിതാ ഹാന്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നാളെ(ഫെബ്രുവരി 10) മുതല്‍ 12 വരെ എറണാകുളം പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്ട്‌സ്‌ അക്കാദമി കോംപ്ലക്‌സില്‍ നടക്കും. കേരളാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ ആതിഥ്യമരുളുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇരു വിഭാഗങ്ങളിലുമായി പന്ത്രണ്ടു ടീമുകള്‍ പങ്കെടുക്കുമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി. രാജന്‍ അറിയിച്ചു. പുരുഷ വിഭാഗത്തില്‍ ആന്ധ്രാപ്രദേശും വനിതാ വിഭാഗത്തില്‍ കേരളവുമാണ്‌ നിലവിലെ ചാമ്പ്യന്‍മാര്‍. ലീഗ്‌ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ രാവിലെ 6.3നും ഉച്ചകഴിഞ്ഞ്‌ 3.30നും ആരംഭിക്കും. പന്ത്രണ്ടിനു വൈകുന്നേരം നാലിനാണ്‌ ഫൈനല്‍.

കേരളത്തിന്റെ ഹാന്‍ഡ്‌ബോള്‍ സ്വപ്‌നങ്ങള്‍സാക്ഷാത്‌കരിക്കാന്‍ യുക്രേനിയന്‍ സംഘം


കൊച്ചി: വനിതാ ഹാന്‍ഡ്‌ബോളില്‍ കേരളത്തിന്‌ പ്രതീക്ഷ നല്‍കി യുക്രൈനിനില്‍നിന്നുള്ള വിദഗ്‌ധസംഘം പരിശീലനം വിപുലീകരിക്കുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഞ്‌ജലി സ്‌പോര്‍ട്‌സ്‌ അക്കാദമിയുടെ ഹാന്‍ഡ്‌ബോള്‍ പരിശീലനക്കളരിയിലാണ്‌ യുക്രേനിയന്‍ ദേശീയ ഹാന്‍ഡ്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന ഒലെക്‌സി പോപോവിച്ചും (Oleksii Popovic) കൂട്ടരും ഭാവി താരങ്ങളെ തേടുന്നത്‌.


നിലവില്‍ എട്ടു താരങ്ങള്‍ പരിശീലനം നേടുന്ന അക്കാദമിയില്‍ പതിനെട്ടു പേര്‍ക്കു കൂടി അവസരം നല്‍കുമെന്ന് പോപ്പോവിച്ചും അക്കാദമി ഓണററി സെക്രട്ടറി ബി.രാജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച അക്കാദമി 2014-ലെ ഏഷ്യന്‍ ഗെയിംസും 2016-ലെ ഒളിംപിക്‌സും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയാണ്‌ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ അവര്‍ വിശദീകരിച്ചു.


പല രാജ്യങ്ങളുടെയും ക്ലബുകളുടെയും പരിശീലകനായിരുന്ന പോപോവിച്ചിനൊപ്പം യുക്രൈനില്‍ ആര്‍മി കമാന്‍ഡോ പരിശീലകനായിരുന്ന ഒലെക്‌സാണ്ടര്‍ ലെയഷെന്‍കോയും (Oleksandr Lyashenko), വനിതാ ബോക്‌സിംഗില്‍ രണ്ടു തവണ ലോക ചാമ്പ്യന്‍ പട്ടവും നാലു പ്രവാശ്യം യൂറോപ്യന്‍ ചാമ്പ്യന്‍പട്ടവും ഭാരോദ്വഹനത്തില്‍ യൂറോപ്യന്‍ കിരീടവും നേടിയിട്ടുള്ള അന്‍ഷെലിക തോര്‍സ്‌കയും (Anzhelika Torska) ഫിസിക്കല്‍ ട്രെയ്‌നര്‍മാരായുണ്ട്‌.


ഫെബ്രുവരി 11-ന്‌ (വ്യാഴം) രാവിലെ 9.30-ന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ പതിനാലു വയസില്‍ താഴെ പ്രായവും, കുറഞ്ഞത്‌ 165 സെന്റീമീറ്റര്‍ ഉയരവും ആരോഗ്യവുമുള്ള പെണ്‍കുട്ടികളെയാണ്‌ പരിഗണിക്കുന്നത്‌. ഇടംകയ്യര്‍ക്ക്‌ മുന്‍ഗണനയുണ്ട്‌. അടിസ്ഥാന യോഗ്യതയുള്ള അപേക്ഷകര്‍ക്കും ഒപ്പമെത്തുന്ന ഒരാള്‍ക്കുംവേണ്ട ട്രെയിന്‍ യാത്രച്ചെലവ്‌ അക്കാദമി നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ താമസത്തിനും പഠനത്തിനും (കേരള, സി.ബി.എസ്‌.ഇ സിലബസ്‌) സ്‌പെഷ്യല്‍ ട്യൂഷനും ക്രമീകരണമേര്‍പ്പെടുത്തുകയും എല്ലാ ചെലവുകളും വഹിക്കുകയും ചെയ്യുന്ന അക്കാദമി പ്ലേയിംഗ്‌ കിറ്റും ലഭ്യമാക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലെ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ വിഭാഗമാണ്‌ മെഡിക്കല്‍ പരിരക്ഷ നല്‍കുന്നത്‌.


ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയിലും കേരളാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷനിലും അഫിലിയേഷനുള്ള അക്കാദമിക്ക്‌ ദേശീയ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന്‌ പ്രത്യേക അനുമതിയുണ്ടെന്ന്‌ രാജന്‍ പറഞ്ഞു. അക്കാദമിയുടെ ടീം പൂര്‍ണ്ണമായും സജ്ജമായാല്‍ വിദേശരാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും കഴിയും.കേരളത്തില്‍ ഹാന്‍ഡ്‌ബോള്‍ പരിശീലന പദ്ധതിക്ക്‌ ഏറെ സാധ്യതകളുണ്ട്‌.


മികവുറ്റ ഒരു ടീം രൂപീകരിക്കുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം. ഭാവിയില്‍ വിദേശത്തുനിന്നും ടീമുകളെ വരുത്തി മത്സരങ്ങള്‍ നടത്താനും ഉദ്ദേശ്യമുണ്ട്‌-പോപോവിച്ച്‌ വിശദമാക്കി. അഞ്ചു വര്‍ഷത്തെ കരാറിനാണ്‌ പോപ്പോവിച്ചും കൂട്ടരും അക്കാദമിയുമായി സഹകരിക്കുന്നത്‌. നിലവില്‍ മൂന്നു മാസത്തിലൊരിക്കല്‍ ഇവിടെയെത്തുന്ന ഇദ്ദേഹത്തിന്റെ സേവനം ക്രമേണ സ്ഥിരമായി ലഭ്യമാകുമെന്ന്‌ രാജന്‍ പറഞ്ഞു. ടീമിന്റെ മികവിന്റെ അടിസ്ഥാനത്തിലാണ്‌ പരിശീലകര്‍ക്ക്‌ പ്രതിഫലം പൂര്‍ണമായും നല്‍കുക.സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ രാവിലെ ഒമ്പതിന്‌ മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണെന്ന്‌ രാജന്‍ അറിയിച്ചു.

രാഹുലിന്റെ നീക്കങ്ങള്‍ അപഹാസ്യം-ബി.ജെ.പി

കൊച്ചി: രാജ്യത്ത്‌ വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുമ്പോഴും മാധ്യമശ്രദ്ധ നേടാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നടത്തുന്ന നാടകങ്ങള്‍ അപഹാസ്യമാണെന്ന്‌ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആരോപിച്ചു.

രാഹുലിന്റെ വിലകുറഞ്ഞ നീക്കങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ആലുവയ്‌ക്കടുത്ത്‌ എടത്തലയില്‍ കെ.എസ്‌.യു ശില്‍പ്പശാലയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്‌. ഇതുപോലെതന്നെ പല സ്ഥലങ്ങളിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുന്‍കൂട്ടി പദ്ധതിയിട്ടാണ്‌ `മിന്നല്‍ സന്ദര്‍ശനങ്ങള്‍' നടത്തുന്നത്‌. സംഘടനാതലത്തിലോ ഭരണതലത്തിലോ മികവു തെളിയിക്കുന്നതിനുപകരം എങ്ങനെയും ജനശ്രദ്ധ നേടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിത്‌ -രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം പുതുച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തില്‍ വിലക്കയറ്റം ആഗോളതലത്തിലുള്ള പ്രതിഭാസമാണെന്ന്‌ പറഞ്ഞ്‌ കൈകഴുകിയ രാഹുല്‍ വൈകാതെ അത്‌ നിയന്ത്രണ വിധേയമാകുമെന്ന്‌ പ്രവചിക്കാനും മടികാട്ടിയില്ല.

പോകുന്നിടത്തെല്ലാം ജനശ്രദ്ധ നേടാന്‍ എന്തെങ്കിലും വിലകുറഞ്ഞ നാടകം കളിക്കുന്നത്‌ അദ്ദേഹം പതിവാക്കിയിരിക്കുന്നു. ലളിത ജീവിതം നയിക്കുന്നു എന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ദരിദ്രരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതുമൊക്കെ കാപട്യങ്ങളാണെന്ന്‌ ജനം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഏറെ പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ജനകീയപരിവേഷം സൃഷ്‌ടിക്കാന്‍ നടത്തുന്ന പല പ്രകടനങ്ങളുടെയും പൊള്ളത്തരം വൈകാതെ പുറത്താകുന്നതും പതിവായിരിക്കുന്നു. ചെലവുചുരുക്കലെന്ന വ്യാജേന സാധാരണക്കാര്‍ക്കൊപ്പം രാഹുല്‍ ട്രെയിനില്‍ യാത്രചെയ്‌തതിന്‌ വിമാനയാത്രയേക്കാളധികം പണം ചെലവിടേണ്ടിവന്നത്‌ ഉദാഹരണം.

കുടുംബവാഴ്‌ച്ചയോട്‌ കോണ്‍ഗ്രസ്‌ പുലര്‍ത്തുന്ന വിധേയത്വത്തിനുള്ള തിരിച്ചടിയാണ്‌ രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലാത്ത പ്രവൃത്തികള്‍-രാധാകൃഷ്‌ണന്‍ പറഞ്ഞു.

കിംഗ്‌സ്‌ വോളി;റിഫൈനറിക്ക്‌ കിരീടം

ചോറ്റാനിക്കര കിംഗ്സ് കപ്പ് വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ജേതാക്കളായ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി ടീം

ചോറ്റാനിക്കര: ഇന്ത്യന്‍ ബാങ്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തകര്‍ത്ത ബി.പി.സി.എല്‍ കൊച്ചി റിഫൈനറി കിംഗ്‌സ്‌ കപ്പ്‌ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി(20-25, 22-25, 23-25). റിഫൈനറിയുടെ ടോം ജോസഫ്‌ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.ചോറ്റാനിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സമ്മ മാത്യു സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റ്‌ കമ്മിറ്റി രക്ഷാധികാരി എം.പി ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു.

2010 ജനുവരി 30, ശനിയാഴ്‌ച


2010 ജനുവരി 29, വെള്ളിയാഴ്‌ച

കിംഗ്സ് വോളി




2010 ജനുവരി 21, വ്യാഴാഴ്‌ച

Invitatiom


2010 ജനുവരി 18, തിങ്കളാഴ്‌ച

നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം-എക്കോ കാര്‍ഡിയോഗ്രാഫി അക്കാദമി

കൊച്ചി: ഹൃദ്രോഗനിര്‍ണയത്തില്‍ കൃത്യത ഉറപ്പാക്കുന്നതിനും രോഗികള്‍ക്ക്‌ എത്രയും വേഗം മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും എക്കോകാര്‍ഡിയോഗ്രാഫിയിലെ അതിനൂതന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്‌ ഹൃദ്രോഗവിദഗ്‌ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ്‌ എക്കോകാര്‍ഡിയോഗ്രാഫിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം നിര്‍ദേശിച്ചു.

ത്രിമാന ഇമേജിംഗ്‌, ടിഷ്യൂ ഡോപ്ലര്‍, ടിഷ്യൂ ഹാര്‍മോണിക്‌ ഇമേജിംഗ്‌ തുടങ്ങിയ പുതിയ മാര്‍ഗങ്ങള്‍ സമഗ്രമായ രോഗനിര്‍ണയത്തിന്‌ സഹായകമാണ്‌. നെഞ്ചുവേദന, ശ്വാസംമുട്ടല്‍ മുതലായ ലക്ഷണങ്ങളുമായി അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ ഹൃദ്രോഗബാധിതരാണോ എന്ന്‌ വളരെ വേഗത്തില്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനാകും. രോഗനിര്‍ണയത്തിലെ അപാകത മൂലം രോഗിയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം- സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ വിദഗ്‌ധര്‍ നിര്‍ദേശിച്ചു.

ഇന്ത്യന്‍ അക്കാദമി ഓഫ്‌ എക്കോകാര്‍ഡിയോഗ്രാഫി കേരള ഘടകത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളനം എറണാകുളം ഐ.എം.എ ഹൗസില്‍ ഡോ.സി.കെ. രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. ജോര്‍ജ്‌ തയ്യില്‍, ഡോ. രാജന്‍ ജോസഫ്‌ മാഞ്ഞൂരാന്‍, ഡോ. എ.കെ. ഏബ്രഹാം, ഡോ. കെ. സുരേഷ്‌ എന്നിവര്‍ സമീപം.

എറണാകും ഐ.എം.എ ഹൗസില്‍ നടന്ന സമ്മേളനത്തില്‍ പ്രഫ. അലഗേഷന്‍, പ്രഫ. രാജന്‍ ജോസഫ്‌ മാഞ്ഞൂരാന്‍, പ്രഫ. വിജയരാഘവന്‍, ഡോ. ഗീവര്‍ഗ്‌ സക്കറിയ, ഡോ. ജോണി ജോസഫ്‌, പ്രഫ. സുള്‍ഫിക്കര്‍ അലി, പ്രഫ. ജോര്‍ജ്‌ കോശി, ഡോ. രാജീവ്‌ തുടങ്ങി കേരളത്തിലും പുറത്തുമുള്ള വിദഗ്‌ധര്‍ വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങില്‍ പ്രഫ. സി.കെ. രാമചന്ദ്രന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എക്കോകാര്‍ഡിയോഗ്രാഫി പരിശോധനാ സംവിധാനങ്ങളുടെ വളര്‍ച്ചയെക്കുറിച്ച്‌ അദ്ദേഹം വിശദമാക്കി.

അക്കാദമി പ്രസിഡന്റ്‌. ഡോ. എ.കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഡോ. ജോര്‍ജ്‌ തയ്യില്‍, സയന്റിഫിക്ക്‌ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.സുരേഷ്‌, ജനറല്‍ സെക്രട്ടറി ഡോ. രാജന്‍ ജോസഫ്‌ മാഞ്ഞൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

2010 ജനുവരി 13, ബുധനാഴ്‌ച

ഹൃദ്രോഗനിര്‍ണ്ണയത്തില്‍ എക്കോകാര്‍ഡിയോഗ്രാഫിയുടെ പ്രസക്തിയേറി-വിദഗ്ധര്‍


ഇന്ത്യന്‍ അക്കാദമി ഓഫ്‌ എക്കോകാര്‍ഡിയോഗ്രാഫി കേരളഘടകം പ്രഥമ വാര്‍ഷികസമ്മേളനം 17ന്‌
കൊച്ചി: കേരളത്തില്‍ ഹൃദ്രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ രോഗനിര്‍ണയത്തിനുതകുന്ന എക്കോകാര്‍ഡിയോഗ്രാഫി ഉള്‍പ്പെടെയുള്ള പരിശോധനാസംവിധാനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന്‌ ഇന്ത്യന്‍ അക്കാദമി ഓഫ്‌ എക്കോകാര്‍ഡിയോഗ്രാഫി കേരള ഘടകം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ ഹൃദ്രോഗബാധയുടെ തോത്‌ ഗണ്യമായി ഉയര്‍ന്നതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം 17ന്‌ എറണാകുളം ഐ.എം.എ ഹാളില്‍ നടക്കുന്ന അക്കാദമിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം എക്കോകാര്‍ഡിയോഗ്രാഫി പരിശോധനയിലെ നൂതന പ്രവണതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ഓര്‍ഗൈനസിംഗ്‌ സെക്രട്ടറി ഡോ. ജോര്‍ജ്‌ തയ്യിലും ഡോ.എ.കെ ഏബ്രഹാമും അറിയിച്ചു. അറിയിച്ചു. രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന സമ്മേളനത്തില്‍ കേരളത്തിലും പുറത്തുമുള്ള വിദഗ്‌ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


ഡോ.ജോര്‍ജ് തയ്യിലും ഡോ. എ.കെ. ഏബ്രഹാമും എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍.
ഹൃദ്രോഗപരിശോധനാമേഖലയില്‍ ആന്‍ജിയോഗ്രാഫി, സി.ടി ആന്‍ജിയോഗ്രാഫി, താലിയം സിന്റഗ്രഫി, എം.ആര്‍.ഐ എന്നിവയ്‌ക്കൊപ്പം ഏറെ പ്രാധന്യം കല്‍പ്പിക്കപ്പെടുന്ന പരിശോധനാ മാര്‍ങ്ങളാണ്‌ എക്കോകാര്‍ഡിയോഗ്രാഫിയും ഡോപ്ലര്‍ പരിശോധനയും. അതിസൂക്ഷമ ശബ്‌ദതരംഗങ്ങള്‍ പ്രത്യേക ഉപകരണംവഴി ഹൃദയത്തിലൂടെ കടത്തിവിട്ട്‌ അതിന്റെ ആനുപാതിക പ്രതിധ്വനി സവിശേഷരീതിയില്‍ ചിത്രീകരിക്കുകയാണ്‌ ഏക്കോ കാര്‍ഡിയോഗ്രാഫിയില്‍ ചെയ്യുന്നത്‌.

ജന്മനായുള്ള ഹൃദയാഘാതം, ഹൃദയഭിത്തിയിലെ ദ്വാരം, ചോര്‍ച്ച, വാതപ്പനിമൂലമോ അല്ലാതെയോ ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന രൂപവൈകല്യം, ചലനരാഹിത്യം, അതുമൂലം ഹൃദയത്തിലുണ്ടാകുന്ന ഘടനാവ്യത്യാസങ്ങള്‍, ഹൃദയാഘാത്തിനുശേഷം നിര്‍ജീവമായ ഹൃദയഭിത്തിയുടെ പ്രവര്‍ത്തനം, സമൂലമായ സങ്കോചനശേഷി, ഹൃദയ ആറകളുടെ വ്യാപ്‌തി, ഹൃദയപേശീരോഗം, ധമനികളുടെ ഘടന, ഹൃദയത്തിലെ ട്യൂമറുകള്‍, രക്തപ്രവാഹത്തിന്‌ വിഘ്‌നംവരുത്തുന്ന രക്തക്കട്ടകള്‍, ധമനിയിലെ തടസങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഏക്കോകാര്‍ഡിയോഗ്രാഫിയിലുടെ അതിസൂക്ഷ്‌മ നിരീക്ഷണത്തിന്‌ വിധേയമാക്കാനാകും.

വാല്‍വ്‌ മാറ്റിവയ്‌ക്കല്‍, ബൈപാസ്‌ ശസ്‌ത്രക്രിയ, ജന്മനായുള്ള ഹൃദ്രോഗത്തിനുള്ള ശസ്‌ത്രക്രിയ തുടങ്ങിയവ ചെയ്യുന്നതിനുമുമ്പ്‌ ഏക്കോകാര്‍ഡിയോഗ്രാഫി പരിശോധന അനിവാര്യമാണ്‌. ഇതിനു പുറമെ സ്‌ട്രെസ്‌ എക്കോ, ടിഷ്യൂ ഹാര്‍മോണിക്‌ ഇമേജിംഗ്‌, ടിഷ്യൂ ഡോപ്‌ളര്‍, ത്രീഡി എക്കോ തുടങ്ങിയ നൂതന സംവിധാനങ്ങളും ഈ മേഖലയില്‍ ഉപയോഗിച്ചുവരുന്നു.അന്നനാളത്തിലൂടെ എക്കോപ്രോബ്‌ കടത്തി ഹൃദയഭാഗങ്ങള്‍ അതിസുക്ഷ്‌മമായി വിശകലനം ചെയ്യാന്‍ കഴിയുന്ന `ട്രാന്‍സ്‌ ഈസോഫാജിയല്‍ എക്കോ'യും പ്രചാരത്തിലുണ്ടെന്ന്‌ അക്കാദമി ഭാരവാഹികള്‍ പറഞ്ഞു.ഡോ.ജോര്‍ജ്‌ തയ്യില്‍ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി

2010 ജനുവരി 3, ഞായറാഴ്‌ച

ഭഗത്‌സോക്കര്‍ കപ്പ്‌ : ലോഗോ പ്രകാശനം ചെയ്‌തു

ഡിഡിഎല്‍ സ്‌പോര്‍ട്‌സ്‌ ഭഗത്‌ സോക്കര്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ എറണാകുളം ഗവണ്‍മെന്റ്‌ ഗസ്റ്റ്‌ഹൗസില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പ്രകാശനം ചെയ്യുന്നു. പി.ഡി. രാജേഷ്‌, വി.പി. ചന്ദ്രന്‍, ഇ.ജി. സോമന്‍, കെ.എം.ഐ. മേത്തര്‍ വിനയ്‌ മാത്യു, സി.ബി. ദേവദര്‍ശനന്‍ എന്നിവര്‍ സമീപം.


കൊച്ചി: ഈ മാസം 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ എറണാകുളം മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡിഡിഎല്‍ സ്‌പോര്‍ട്‌സ്‌ ഭഗത്‌ സോക്കര്‍ കപ്പിനുവേണ്ടിയുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പ്രകാശനം ചെയ്‌തു.
എറണാകുളം ഗവണ്‍മെന്റ്‌ ഗസ്റ്റ്‌ഹൗസില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ. മേത്തര്‍ അധ്യക്ഷതവഹിച്ചു. ഡിഡിഎല്‍ സ്‌പോര്‍ട്‌സ്‌ എച്ച്‌.ആര്‍. മാനേജര്‍ വിനയ്‌ മാത്യു, ഭഗത്‌ സോക്കര്‍ ക്ലബ്‌ പ്രസിഡന്റ്‌ പി.ഡി. രാജേഷ്‌, ജനറല്‍ കണ്‍വീനര്‍ വി.പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ആശ്രയ പ്രസിഡന്റ്‌ ഇ.ജി. സോമന്‍, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി സി.ബി ദേവദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
------------------------

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls