വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2010 ജൂലൈ 9, വെള്ളിയാഴ്‌ച

എന്‍.എം.സി.ഇ അംഗത്വ ഫീസ്‌ വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌(എന്‍.എം.സി.ഇ) അംഗത്വ ഫീസ്‌ വര്‍ധിപ്പിച്ചു. നിലവിലുള്ള മൂന്നു വിഭാഗങ്ങളിലും വര്‍ധന ബാധകമാണ്‌.

ട്രേഡിംഗ്‌ അംഗത്വത്തിന്റെ ഫീസ്‌ 60,000 രൂപയില്‍നിന്ന്‌ 85,000 രൂപയായും ട്രേഡിംഗ്‌ കം ക്ലിയറിംഗിന്റേത്‌ 3.20 ലക്ഷം രൂപയില്‍നിന്ന്‌ 7.25 ലക്ഷം രൂപയായും ഉയര്‍ത്തി. ഇന്‍ഡ്‌സ്‌ട്രിയല്‍ ക്ലിയറിംഗ്‌ അംഗത്വത്തിന്റെ പുതിയ ഫീസ്‌ 27.50 ലക്ഷമാണ്‌. മുന്‍പ്‌ ഇത്‌ 23 ലക്ഷമായിരുന്നു. ഇതിനു പുറമെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ എന്ന പുതിയൊരു വിഭാഗം കൂടി ഉള്‍പ്പെടുത്തി. 15.5 ലക്ഷം രൂപയാണ്‌ ഈ വിഭാഗത്തിലെ അംഗത്വ ഫീസ്‌. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ്‌ ഒന്നിന്‌ പ്രാബല്യത്തില്‍വരുമെന്ന്‌ എന്‍.എം.സി.ഇ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ പൂനം വര്‍മ അറിയച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്‍.എം.സി.ഇ ഗണ്യമായ വളര്‍ച്ച നേടുകയും ശക്തമായ ഒരു ബ്രാന്‍ഡ്‌ ആയി മാറുകയും ചെയ്‌തു. അംഗങ്ങളുടെയും കാര്‍ഷിക, കാര്‍ഷികേതര ഉത്‌പന്നങ്ങളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ട്‌. നിലവില്‍ രാജ്യത്തൊട്ടാകെ 400 അംഗങ്ങളാണുള്ളത്‌. 2009-2010 വര്‍ഷം വിറ്റുവരവില്‍ 270 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു- പൂനം വര്‍മ പറഞ്ഞു. എക്‌സ്‌ചേഞ്ച്‌ മുഖേന ഇടപാടുകള്‍ നടത്താനും സ്വന്തം പേരില്‍ കരാറുകളുണ്ടാക്കാനും അവകാശമുള്ളവരാണ്‌ ട്രേഡിംഗ്‌ അംഗങ്ങള്‍. ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ ട്രേഡിംഗിനും ക്ലിയറിംഗിനും അവകാശമുണ്ട്‌. ട്രേഡിംഗിന്‌ അനുമതിയില്ലാത്ത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ ട്രേഡിംഗ്‌ അംഗങ്ങള്‍ക്കും ട്രേഡേഴ്‌സിനും മറ്റ്‌ ഇടപാടുകാര്‍ക്കും വേണ്ടി ക്ലിയറിംഗും സെറ്റില്‍മെന്റും നടത്താം. സ്വന്തം അക്കൗണ്ടിലും തങ്ങളുടെ ഇടപാടുകാരുടെ അക്കൗണ്ടിലും ട്രേഡിംഗിനും ക്ലിയറിംഗിനും സെറ്റില്‍മെന്റിനും ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രേഡിംഗ്‌ കം ക്ലിയറിംഗ്‌ അംഗങ്ങള്‍ക്ക്‌ അനുമതിയുണ്ട്‌.

1 അഭിപ്രായ(ങ്ങള്‍):

മീഡിയ ഹബ് പറഞ്ഞു...

രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌(എന്‍.എം.സി.ഇ) അംഗത്വ ഫീസ്‌ വര്‍ധിപ്പിച്ചു. നിലവിലുള്ള മൂന്നു വിഭാഗങ്ങളിലും വര്‍ധന ബാധകമാണ്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls